Mob Attack In Governor
കറാച്ചി: പാകിസ്ഥാനിൽ മതനിന്ദയുടെ പേരിൽ കൊടുംക്രൂരത. ഖുറാനെ അവഹേളിച്ചെന്നാരോപിച്ച് മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊന്ന്, മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി(Pakistan mob lynches man over blasphemy allegation). പഞ്ചാബ് പ്രവിശ്യയിലെ ഖനേവാൾ ജില്ലയിലെ ജംഗിൾ ദേരാ ഗ്രാമത്തിലാണ് സംഭവം. മധ്യവയസ്‌കനെ മതഭ്രാന്ത് പിടിച്ച ജനക്കൂട്ടം കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു.
ഖുറാനിലെ ഏതാനും പേജുകൾ ഇയാൾ കീറി കത്തിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. വിവരമറഞ്ഞ നൂറുകണക്കിന് പേർ ചേർന്ന് ഇയാളെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ശേഷം, ഇയാളുടെ മൃതദേഹം സമീപത്തെ മരത്തിൽ കെട്ടിത്തൂക്കി. എന്നാൽ താൻ നിരപരാധിയാണെന്നും യാതൊരു കുറ്റവും ചെയ്തില്ലെന്നും മധ്യവയസ്കൻ ജനക്കൂട്ടത്തോട് അപേക്ഷിച്ചെങ്കിലും ആരും കേൾക്കാൻ തയാറായില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഇയാളെ കല്ലെറിഞ്ഞ് കൊല്ലുന്നതിന് മുന്നേ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. എന്നാൽ, ഇയാളെ പൊലീസിന്റെ പക്കൽ നിന്ന് ജനക്കൂട്ടം ബലമായി പിടിച്ചെടുക്കുകയും ആക്രമിക്കുകയുമായിരുന്നു. ഇരുമ്പ് ദണ്ഡുകളും വടികളും കോടാലി പോലുള്ള ആയുധങ്ങളുമുപയോഗിച്ചാണ് ആള്‍ക്കൂട്ടം മധ്യവയസ്കനെ ആക്രമിച്ചത്. മതനിന്ദയുടെ പേരിൽ പാകിസ്ഥാനിൽ ജനക്കൂട്ടം നടത്തുന്ന കൊലപാതകം വർദ്ധിക്കുകയാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യവാരം പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ ഫാക്ടറിയില്‍ മാനേജരായിരുന്ന ശ്രീലങ്കന്‍ പൗരനെ സമാനരീതിയില്‍ ദൈവനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. തീവ്രവലത് സംഘടനയായ തെഹ്രീക്-ഇ-ലബ്ബെയ്ക് പാകിസ്ഥാനിലെ (ടി.എല്‍.പി) അംഗങ്ങളടങ്ങിയ സംഘമായിരുന്നു പ്രിയന്ത കുമാര ദിയവദന എന്ന ശ്രീലങ്കന്‍ പൗരനെ കൊലപ്പെടുത്തിയത്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…