Thursday, September 24, 2026

വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; സംഭവം മലപ്പുറത്ത്

മലപ്പുറം വള്ളിക്കുന്നില്‍ നിന്ന് കാണാതായ നവവധുവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി ആര്യ(26) യാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് ആര്യയെ കാണാതായത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ സ്വന്തം വീട്ടിൽ നിന്നും സ്‌കൂട്ടറിൽ പുറത്തേക്ക് പോയ ആര്യയെ പിന്നീട് കാണാതാകുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശി ശാശ്വതുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്. പുഴയ്ക്ക് സമീപത്ത് ആര്യയുടെ ചെരുപ്പും സ്‌കൂട്ടറും കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് നടത്തിയ തിരച്ചിലിലാണ് പാലത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. മരണത്തിന് കാരണമെന്ന് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles