Friday, May 17, 2024
spot_img

വ്യാജ രേഖകൾ ചമച്ച് സുഖജീവിതം.. ഒടുവിൽ പാകിസ്ഥാൻ പൗരന് കുരുക്കിട്ട് പോലീസ്

കൊയിലാണ്ടി: വ്യാജ രേഖകൾ ചമച്ച് ഇന്ത്യയിൽ താമസിച്ച പാകിസ്ഥാൻ പൗരനെതിരെ പോലീസ് കേസെടുത്തു. പുത്തൻപുര വളപ്പിൽ ഹംസയെന്ന 79 കാരനാണ് പിടിയിലായത്. കൊയിലാണ്ടി പോലീസാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ത്യയിൽ താമസിക്കുന്നതിനായി റേഷൻ കാർഡ്, ആധാർ കാർഡ്, ഇലക്ഷൻ ഐഡി കാർഡ് തുടങ്ങിയവയാണ് ഇയാൾ വ്യാജമായി സംഘടിപ്പിച്ചത്.

ഐബി യുടെയും സ്പെഷ്യൽ ബ്രാഞ്ചിന്റെയും റിപ്പോർട്ട് പ്രകാരമാണ് പോലീസ് ഹംസയ്‌ക്കെതിരെ നടപടി എടുത്തത്. ഇതുസംബന്ധിച്ച് തുടരന്വേഷണം ഉണ്ടാകുമെന്ന് കൊയിലാണ്ടി സി.ഐ സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു. കൊയിലാണ്ടി സ്വദേശിയായ ഇയാൾ പാകിസ്ഥാനിൽ 42 വർഷത്തോളം വ്യാപാരം നടത്തിയാണ് ജീവിച്ചത്. പാക് പൗരത്വം നേടിയ ഹംസ 2007ലാണ് കൊയിലാണ്ടിയിലേയ്ക്ക് വീണ്ടും തിരിച്ചെത്തിയത്. എന്നാൽ 2015 ഹൈക്കോടതിയിൽനിന്ന് കുടുംബത്തോടൊപ്പം ജീവിക്കുന്നതിനുള്ള അനുമതി ഇയാൾ നേടിയിരുന്നതായി പറയുന്നു.

അതേസമയം ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. ജമ്മു അതിർത്തിയിൽ തുടരെത്തുടരെ പാകിസ്‌ഥാൻ കലുഷിതാവസ്ഥകൾ ഉണ്ടാക്കുകയാണിപ്പോൾ. അതേസമയം അതിർത്തിയിൽ നുഴഞ്ഞുകയറിയ ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യം ഇപ്പോൾ വൻ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles