ശ്രീനഗര്‍: ഇന്ത്യൻ അതിര്‍ത്തിയിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാകിസ്ഥാൻ. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് പാക് ഭാഗത്തുനിന്ന് ഇന്ത്യൻ സൈനീകർക്കുനേരെ വെടിയുതിർത്തു തുടങ്ങിയത്. അതിര്‍ത്തി ജില്ലയായ രജൗരിയിലെ നൗഷേര സെക്ടറിലാണ് സംഭവം.
പ്രകോപനത്തിനു പിന്നാലെ ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി തുടങ്ങി. തുടക്കത്തിൽ ചെറു തോക്കുകൾ ഉപയോഗിച്ചായിരുന്നു പാകിസ്താന്‍റെ വെടിവയ്പ്പ്. പിന്നീട് ചെറു പീരങ്കികൾ ഉപയോഗിച്ച് ആക്രമണമാരംഭിച്ചു. ഇതോടെയാണ് ഇന്ത്യ പ്രത്യാക്രമണം തുടങ്ങിയത്.

