ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിനോടുള്ള ബഹുമാനാർത്ഥം ഫവാര ചൗക്കിൻ്റെ (ഷാദ്മാൻ ചൗക്ക്) പേര് മാറ്റുന്നതിനെയും അദ്ദേഹത്തിൻ്റെ പ്രതിമ സ്ഥാപിക്കുന്നതിനെയും ലാഹോർ ഭരണകൂടം എതിർത്ത് ലാഹോർ നഗര ഭരണകൂടം. 2018 ൽ ചൗക്കിൻ്റെ പേര് ഭഗത് സിംഗിന്റെ പേരിൽ പുനർനാമകരണം ചെയ്യാൻ ലാഹോർ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ തീരുമാനം ഭഗത് സിംഗ് ഫൗണ്ടേഷൻ ഇംതിയാസ് റാഷിദ് ഖുറേഷി കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു.
കോടതിലക്ഷ്യ ഹർജിക്ക് മറുപടിയായി, ലാഹോർ മെട്രോപൊളിറ്റൻ കൗൺസിൽ ഭഗത് സിംഗിനെ കുറ്റവാളിയാണെന്നും ഇന്നത്തെ നിലവാരമനുസരിച്ച് ഒരു തീവ്രവാദിയാണെന്നും വിശേഷിപ്പിച്ചാണ് രു റിപ്പോർട്ട് സമർപ്പിച്ചത്. അസിസ്റ്റൻ്റ് അഡ്വക്കേറ്റ് ജനറൽ അസ്ഗർ ലെഗാരി അവതരിപ്പിച്ച റിപ്പോർട്ടിൽ ഭഗത് സിംഗിൻ്റെ പ്രവർത്തനങ്ങൾ-പ്രത്യേകിച്ച് ഒരു ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് വിപ്ലവമല്ലെന്നും ഭഗത് സിങ്ങിനെ രക്തസാക്ഷി എന്ന് വിളിക്കുന്നത് ഇസ്‌ലാമിക രക്തസാക്ഷിത്വ സങ്കൽപ്പത്തോടുള്ള അനാദരവാണെന്നും പറയുന്നു.
റിട്ടയേർഡ് പാക് കമ്മഡോർ താരിഖ് മജീദിനെ ഉദ്ധരിച്ച് റിപ്പോർട്ട്, മുസ്ലീങ്ങളോട് ശത്രുത പുലർത്തുന്ന മതനേതാക്കളാണ് ഭഗത് സിംഗിനെ സ്വാധീനിച്ചതെന്നും ഇസ്ലാമിക മൂല്യങ്ങൾക്കും പാകിസ്ഥാൻ സംസ്‌കാരത്തിനും എതിരായി ഭഗത് സിംഗ് മെമ്മോറിയൽ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നുണ്ടെന്നും അവകാശപ്പെട്ടു. ഫൗണ്ടേഷനെ നിരോധിക്കണമെന്നും അതിൻ്റെ ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. അസുഖബാധിതനായ ഖുറേഷിയുടെ അഭിഭാഷകൻ ഹാജരാകാത്തതിനെ തുടർന്ന് കേസ് 2025 ജനുവരി 17 ലേക്ക് മാറ്റി.

