ബയ്റുത്ത് : ലബനനിലെ ഒരു ശ്മശാനത്തിന് താഴെ ആയുധങ്ങൾ ശേഖരിച്ചിരുന്ന ഹിസ്ബുള്ളയുടെ രഹസ്യ തുരങ്കങ്ങള് കണ്ടെത്തി ഇസ്രയേലി പ്രതിരോധ സേന. തുരങ്കത്തിന്റെയും കണ്ടെടുത്ത ആയുധ ശേഖരത്തിന്റെയും വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമത്തിലൂടെ ഇസ്രയേൽ പുറത്ത് വിട്ടിട്ടുണ്ട്. ഹിസ്ബുള്ള മനുഷ്യജീവനെ വിലമതിക്കുന്നില്ലെന്നും ഇസ്രയേൽ സൈന്യം കൂട്ടിച്ചേര്ത്തു.
⭕️ Operational update from Lebanon:
Multiple underground terrorist tunnels have been dismantled by our troops, including a tunnel that was strategically located under a cemetery.
Hezbollah doesn’t value human life—dead or alive. pic.twitter.com/77Ry4bQk0V
— Israel Defense Forces (@IDF) November 10, 2024
സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിനുസമീപം ഹിസ്ബുള്ളയുടെ ബഹുനിലക്കെട്ടിടത്തിനുനേരേ ഇസ്രയേല് നടത്തിയ ആക്രമണത്തില് ഏഴ് തീവ്രവാദികൾ കൊല്ലപ്പെട്ടു. 14 പേര്ക്ക് പരിക്കേറ്റു. അതേ സമയം ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് ലെബനനിൽ പേജര് സ്ഫോടനപരമ്പരനടത്താന് താന് അനുമതികൊടുത്തിരുന്നെന്ന് ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു വെളിപ്പെടുത്തി. സംഭവത്തില് ഇസ്രയേലിന്റെ ആദ്യപ്രതികരണമാണിത്. സെപ്റ്റംബര് 17-നാണ് ലെബനന്റെയും സിറിയയുടെയും വിവിധഭാഗങ്ങളില് ഒരേസമയം പേജറുകള് പൊട്ടിത്തെറിച്ചത്. സംഭവത്തില് 40 തീവ്രവാദികൾ കൊല്ലപ്പെടുകയും 3000 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. പേജര് ആക്രമണത്തില് നിരവധി ഹിസ്ബുള്ള അംഗങ്ങള്ക്ക് കൈവിരലുകള് നഷ്ടമാവുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു.

