International

കാബൂളിലെ ഇരട്ട സ്‌ഫോടനം താലിബാൻ ചോദിച്ചു വാങ്ങിയത്; ആക്രമണത്തിന്റെ ആസൂത്രണം നടന്നത് പാകിസ്ഥാനിൽ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

കാബൂൾ: കാബൂളിലെ ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. കാബൂളിലെ ചാവേർ ആക്രമണങ്ങൾ ആസൂത്രണം ചെയ്തത് പാകിസ്ഥാനിൽ ആണെന്നും, ഐസിസിന്റെ പ്രധാന മുഖങ്ങളിലൊന്നായ മാവലാവി ഫാറൂഖിയാണ് ചാവേർ ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനാണെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതേസമയം താലിബാൻ ശരിക്കും വിലകൊടുത്തുവാങ്ങിയതാണ് ഈ ചാവേർ ആക്രമണമെന്നതാണ് സത്യം. രാജ്യത്തിന്റെ അധികാരം പിടിച്ചപ്പോൾ നിരവധി ഭീകരരെ ജയിലിൽ നിന്ന് താലിബാൻ മോചിപ്പിച്ചിരുന്നു. അതിൽ ഒരാളായിരുന്നു ഫാറൂഖിയും. ജയിലിൽ നിന്നും രക്ഷപ്പെട്ടതോടെ ഇയാൾ സുരക്ഷിതമായി പാകിസ്ഥാനിലെത്തി, ചാവേർ ആക്രമണങ്ങൾ നടത്താനുളള പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നു. കഴിഞ്ഞവർഷം 27പേരുടെ മരണത്തിനിടയാക്കിയ കാബൂളിലെ ഗുരുദ്വാര ആക്രമണത്തിന് പിന്നിലും ഇയാളായിരുന്നു. ആക്രമണത്തിൽ തനിക്ക് പങ്കുണ്ടെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്തിരുന്നു.

ഫാറൂഖി പാകിസ്ഥാനിലെ സൈനിക, ഭരണ തലത്തിലെ ഉന്നതരുമായി നല്ല ബന്ധത്തിലാണ്. ഗുരുദ്വാര ആക്രമണത്തിന് ഈ ബന്ധം ഇയാൾ ഉപയോഗിച്ചിരുന്നു. എന്തിനും മടിക്കാത്ത കൊടും ഭീകരനാണ് ഫാറൂഖി. ലഷ്കർ ഇ തയ്ബ അംഗമായിരുന്ന അയാൾ പിന്നീട് തെഹ്‌രിക് ഇ താലിബാനിൽ അംഗമായി. പിന്നീടാണ് ഐസിസിലെത്തുന്നത്.

അതേസമയം കഴിഞ്ഞ ദിവസം കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 90 ആയി. 13 അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടു. പതിനഞ്ച് അമേരിക്കൻ സൈനികർ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കാബൂൾ വിമാനത്താവളത്തിലെ ആബെ ഗേറ്റിന് സമീപമാണ് ആദ്യ സ്ഫോടനം ഉണ്ടായത്. ഇത് മൂന്നാം തവണയാണ് വിമാനത്താവളത്തിന് പുറത്ത് സ്ഫോടനമുണ്ടാകുന്നത്. സ്‌ഫോടനത്തിൽ കുട്ടികളും താലിബാൻ തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. എന്നാൽ കാബൂളിൽ ഭീകരർ നടത്തിയ ആക്രമണത്തെ ഇന്ത്യയുൾപ്പെടെ വിവിധ ലോകരാഷ്ട്രങ്ങൾ അപലപിച്ചു. ലോകം ഒറ്റക്കെട്ടായി ഭീകരതയ്‌ക്കെതിരെ അണി നിരക്കണമെന്ന സന്ദേശമാണ് കാബൂളിലെ ചാവേർ ആക്രമണം നൽകുന്നതെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ 14,500 കോടി രൂപയുടെ ബൃഹത് പദ്ധതി: ഊർജ്ജ മേഖലയിൽ ഭാരതത്തിന് ചരിത്രപരമായ മുന്നേറ്റം!

കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…

2 hours ago

ഭാരതരത്നം എൽ.കെ. അദ്വാനി നൂറാം വയസ്സിലേക്ക്: അദ്ദേഹത്തിന്റെ അടിയുറച്ച ആശയശുദ്ധിയെയും ഇച്ഛാശക്തിയെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഭാരതീയ ജനതാ പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിലും രാജ്യത്തിന്റെ രാഷ്ട്രീയ ഗതിമാറ്റുന്നതിലും ചരിത്രപരമായ പങ്കുവഹിച്ച മുതിർന്ന രാഷ്ട്രതന്ത്രജ്ഞനും ഭാരതരത്നവുമായ എൽ.കെ. അദ്വാനി…

3 hours ago

സനാതന ധർമ്മ പുനരുത്ഥാനത്തിന് വഴിവിളക്കായി സ്വാമി ദയാനന്ദ സരസ്വതിയുടെ തത്ത്വചിന്തകൾ; നിർവാൺ ദിവസിൽ ദീപ്തമായി ‘വേദങ്ങളിലേക്ക് മടങ്ങുക’ എന്ന ആഹ്വാനം!

ആർഷഭാരത പൈതൃകത്തിന്റെ പ്രൗഢിയും യുക്തിചിന്തയിലധിഷ്ഠിതമായ ആത്മീയതയും നെഞ്ചിലേറ്റിയ മഹാനായ യുഗപുരുഷൻ സ്വാമി ദയാനന്ദ സരസ്വതിയുടെ നിർവാൺ ദിവസ് രാജ്യമെമ്പാടും ഭക്തിനിർഭരമായി…

3 hours ago

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കൂടിക്കാഴ്ച നടത്തി: ആശംസകൾ കൈമാറി സാംസ്കാരിക ദീപോത്സവത്തിന് തുടക്കം!

രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…

19 hours ago

ആർഷഭാരത പാരമ്പര്യവും സനാതന മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ സമ്മേളനവും ആചാര്യ കുടുംബ സംഗമവും നവംബർ 8-ന്!

സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…

22 hours ago

കാരുണ്യത്തിന്റെ വലിയ മാതൃക തീർത്ത് നടൻ വിവേക് ഒബ്‌റോയ്: ‘രാമായണം’ സിനിമയ്ക്കായി ലഭിച്ച 6 കോടി രൂപ അർബുദ രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്തു!

പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…

23 hours ago