Sunday, January 11, 2026

പ്രതിരോധമന്ത്രി അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിക്കാനിരിക്കെ വീണ്ടും പാക് പ്രകോപനം; ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗര്‍ : കശ്മീരിലെ അതിര്‍ത്തി മേഖലകളില്‍ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ ഹന്ദ്വാരയില്‍ ഭീകരരും സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. കൂടുതല്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് കശ്മീരിലെ അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് വീണ്ടും പാക് പ്രകോപനം ഉണ്ടായിരിക്കുന്നത്. നിയന്ത്രണരേഖയ്ക്കരികില്‍ കൂടുതല്‍ സൈനികരെ പാക്കിസ്ഥാന്‍ വിന്യസിച്ചിരുന്നു.

നിയന്ത്രണരേഖയ്ക്കുസമീപമുള്ള കൃഷ്ണഘാട്ടി, സുന്ദര്‍ബനി എന്നിവിടങ്ങളില്‍ പ്രകോപനം കൂടാതെ പാക് സൈന്യം ഉയര്‍ന്നശേഷിയുള്ള ആയുധങ്ങളുപയോഗിച്ച്‌ ആക്രമണം നടത്തുന്നതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. അവിടെ കര്‍ശന നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles