ശ്രീനഗർ :-ഇന്ത്യലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ ഭീകരനെ രഹസ്യാന്വേഷണസംഘം പിടികൂടി . കൈവശം വച്ചിരുന്ന ലഹരിവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്നുകൾ കടത്തുന്ന ഭീകര സംഘടന തലവൻ മുഹമ്മദ് ഇക്ബാലിനെയാണ് ജമ്മു കശ്മീർ രഹസ്യസംഘം പിടികൂടിയത്. ഏജൻസിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഹിമാചൽ പ്രദേശിലെ ഒളിത്താവളത്തിൽ നിന്നും പിടികൂടുകയായിരുന്നു. പൂഞ്ച് അതിർത്തിയിലൂടെ മയക്കുമരുന്ന് കടത്തുകയായിരുന്നു ഇവയുടെ ഉദ്ദേശം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉദ്യോഗസ്‌ഥർ ഇവരെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. കൂടെയുള്ള നാല് ഭീകരരെ നേരെത്തെ പിടികൂടിയിരുന്നു. ഒടുവിൽ ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരുടെ തലവനെ കീഴടക്കാൻ സാധിച്ചത്.
നേരെത്തെ നടന്ന ഏറ്റുമുട്ടലിൽ ഭീകരനും ഒരു അന്വേഷണ ഉദ്യോഗസ്ഥനും പരിക്ക് ഏറ്റിരുന്നു. തുടർന്നുള്ള വിശദമായ ഏറ്റുമുട്ടലിലാണ് ഭീകരർ മുഹമ്മദ് ഇക്ബാലിന്റെ പേര് വെളിപ്പെടുത്തിയത്. രാജ്യത്തെ യുവതയെ ലക്ഷ്യമിട്ടു കൊണ്ടാണ് ഇവരുടെ ഭീകര പ്രവർത്തനം. യുവാക്കളെ മയക്കുമരുന്നിന്റെ അടിമകളാക്കി കുറ്റകൃത്യങ്ങൾക്കും ഭീകര പ്രവർത്തനങ്ങൾക്കും ഉപയോഗിക്കും. അത് വഴി രാജ്യത്തിന്റെ സുരക്ഷ നശിപ്പിക്കണം. കഴിഞ്ഞ കുറെ നാളുകളായി മയക്കുമരുന്നിന്റെ പ്രഭാവം കൂടിയ സാഹചര്യവും അതിന്റെ സ്രോതസ്സും കണ്ടെത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഭീകര തലവന്റെ രഹസ്യ താവളത്തിൽ നിന്നും മയക്കുമരുന്നും ആയുധങ്ങളും കണ്ടെത്താൻ സാധിച്ചു .
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…