Wednesday, January 7, 2026

ഉദയ്പൂർ കൊലപാതകത്തിലെ സൂത്രധാരൻ പാകിസ്ഥാനിലെ സൽമാൻ; പാക്കിസ്ഥാൻ ബന്ധം തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്

 

ദില്ലി:കനയ്യ ലാലിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് പിന്നിലെ പാക്കിസ്ഥാന്‍ ബന്ധത്തിന് തെളിവ് ലഭിച്ചതായി എന്‍ഐഎ.പാകിസ്ഥാനിലുള്ള സല്‍മാനാണ് കനയ്യ ലാലിന്റെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരനെന്ന് ഏജന്‍സി വ്യക്തമാക്കുന്നു.പ്രവാചക നിന്ദ പരാമര്‍ശത്തിനെതിരെ കനത്ത തിരിച്ചടി നല്‍കണമെന്ന് പ്രതികള്‍ക്ക് സല്‍മാന്‍ നിര്‍ദേശം നല്‍കിയതായി എന്‍ഐഎ വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നടന്ന കൊലപാതകങ്ങളുമായി ഉദയ്പൂര്‍ കേസിന് ബന്ധമുള്ളതായാണ് ഏജന്‍സിയുടെ നിഗമനം.

പ്രവാചക നിന്ദ പരാമര്‍ശത്തില്‍ നൂപുര്‍ ശര്‍മയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനാണ് കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരനെ പട്ടാപ്പകല്‍ ഗോസ് മുഹമ്മദ്, റിയാസ് അക്താരി എന്നിവര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികളെ പൊലീസ് പിടികൂടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വീഡിയോയിലൂടെ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

Related Articles

Latest Articles