Tuesday, September 22, 2026

കൊലവിളി മുദ്രാവാക്യം വിളിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തു

 

പാലക്കാട്: മണ്ണാർക്കാട്ടെ ഡിവൈഎഫ്ഐ കൊലവിളി മുദ്രാവാക്യത്തിൽ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി. മണ്ണാർക്കാട് പൊലീസാണ് കേസെടുത്തത്. കലാപശ്രമം, അന്യായമായി കൂടിച്ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. എകെജി സെന്ററിന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ കൊലവിളി മുദ്രാവാക്യം വിളിച്ചത്. ഇത് വലിയ വാർത്തയായി മാറിയിരുന്നു. കൊലവിളി മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തി

Related Articles

Latest Articles