ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനത്തിന് വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാന്‍. പാക് വ്യോമപാത വഴി മോദിയുടെ വിമാനത്തിന് കടന്നുപോകാനുള്ള അനുമതി നല്‍കില്ലെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷനെ പാക്കിസ്ഥാന്‍ ഭരണകൂടം അറിയിച്ചു.
നേരത്തേ, മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന
ത്തിനും പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചിരുന്നു. തിങ്കള്‍-ചൊവ്വ ദിവസങ്ങളില്‍ റിയാദില്‍ നടക്കുന്ന ബിസിനസ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം. രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പാക്കിസ്ഥാന്‍ വ്യോമപാതക്കുള്ള അനു
മതി നല്‍കിയിരുന്നില്ല. ജമ്മു കാഷ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാന്‍ രംഗത്തെത്തിയിരിക്കുന്നത്.

