Monday, January 5, 2026

പാലായിൽ താമര വിരിയുമോ ? പ്രചരണ രംഗത്ത് ശക്ക്തമായ സാന്നിധ്യമായി എൻഡിഎ; മണ്ഡലം കൺവെൻഷന് ദേശീയ നേതാക്കളും

പാലാ ഉപതിരഞ്ഞെടുപ്പ് പോരാട്ട രംഗത്ത് എൻഡിഎ ശക്തമായ സാന്നിധ്യമായി മാറുകയാണ് . പാലാ നിയോജക മണ്ഡലം എൻ ഡിഎ കൺവെൻഷൻ ഇന്ന് നടത്തും. കൺവെൻഷൻ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് പാലാ ടൗൺ ഹാളാണ് കൺവെൻഷന് വേദിയാകുന്നത്.

ചടങ്ങിൽ പ്രമുഖ ബി.ജെ.പി നേതാക്കൾ പങ്കെടുക്കുണ്ട് .പാല ഉപതരിഞ്ഞെടുപ്പിന്റെ ഭാഗമായുളള ബൂത്ത്, പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തിയായ ശേഷമാണ് നിയോജകമണ്ഡലം കൺവെൻഷൻ നടത്തുന്നതെന്ന് ബി ജെപി നേതാക്കൾ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങളും, ശബരിമല യുവതി പ്രവേശനവും ചർച്ചയാക്കിയാണ് എൻഡിഎ സ്ഥാനാർഥി എൻ ഹരിയുടെ പ്രചാരണം മുന്നേറുന്നത്

Related Articles

Latest Articles