Friday, May 3, 2024
spot_img

ലവ് ജിഹാദ് ആരോപണം സത്യമാവാം: മിശ്ര വിവാഹങ്ങളെ സഭ പ്രോത്സാഹിപ്പിക്കില്ലെന്ന് പാലക്കാട് ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍

പാലക്കാട്: ലവ് ജിഹാദ് ആരോപണം സത്യമാവാമെന്ന് പാലക്കാട് നിയുക്ത ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. ലവ് ജിഹാദുണ്ടെന്ന് ഏതെങ്കിലും മതമേലദ്ധ്യക്ഷന്‍മാര്‍ പറയുന്നുണ്ടെങ്കില്‍ അത് സത്യമാവാമെന്നും, മിശ്രവിവാഹങ്ങളെ സഭ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ബിഷപ്പ് വ്യക്തമാക്കി.

ലൗ ജിഹാദിനെ കുറിച്ച് ഏതെങ്കിലും സഭാ മേലധ്യക്ഷന്മാരോ വ്യക്തികളോ തറപ്പിച്ച് പറയുന്നുണ്ടെങ്കിൽ അവർക്ക് അതിനെ കുറിച്ച് അങ്ങനെ പറയാനുള്ള അടിസ്ഥാനമുണ്ടാകാം. മാത്രമല്ല ഒരു അടിസ്ഥാനമില്ലാതെ ആരും അത്തരമൊരു ആരോപണം ഉന്നയിക്കുമെന്ന് തോന്നുന്നില്ലെന്നും പാലക്കാട് ബിഷപ്പ് പറഞ്ഞു.

സിൽവർലൈൻ മദ്യനയ വിഷയങ്ങളിൽ സർക്കാരിനെതിരെ ബിഷപ്പ് വിമര്‍ശിക്കുകയും ചെയ്തു. ജനങ്ങളുടെ ആശങ്കയകറ്റാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും സാമ്പത്തിക നേട്ടത്തിനായി മദ്യ ഉപഭോഗം കൂട്ടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles