ദില്ലി: ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്ക് പാകിസ്ഥാനില്‍ ഉപരിപഠനം നിരോധിച്ച് ഇന്ത്യ. ബിരുദം അടക്കമുള്ള ഉപരിപഠനത്തിന് പാകിസ്ഥാനില്‍ പോകരുതെന്ന് കേന്ദ്രസർക്കാർ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി. കൂടാതെ പാകിസ്ഥാനില്‍ നിന്നും നേടുന്ന ബിരുദങ്ങള്‍ക്ക് ഇന്ത്യയിൽ അംഗീകാരമില്ലന്നും അധികൃതര്‍ വ്യക്തമാക്കി.
പാകിസ്ഥാനിലെ ഏതെങ്കിലും ബിരുദ കോളജിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പ്രവേശനം ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും ഇന്ത്യയിലെ വിദേശ പൗരനും പാകിസ്ഥാനില്‍ നിന്ന് നേടിയ വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് ജോലിയോ ഉപരിപഠനമോ നേടുന്നതിന് യോഗ്യനല്ലെന്ന് കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
യുജിസിയും എഐസിടിഇയുമാണ് ഇത് വിലക്കി കൊണ്ടുള്ള നിര്‍ദേശം പുറപ്പെടുവിച്ചത്. എന്നാല്‍ പാകിസ്ഥാനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ഇത് ബാധകമല്ലെന്നാണ് ലഭിക്കുന്നവിവരം.

