Tuesday, September 22, 2026

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ! പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം ! നാളെ നിശബ്ദ പ്രചാരണം; മറ്റന്നാൾ ജനം വിധിയെഴുതും

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. മൂന്ന് സ്ഥാനാർത്ഥികളും നേതാക്കളും പ്രവർത്തകരും അണിനിരന്ന റോഡ് ഷോകൾ സംഗമിച്ചപ്പോൾ മണ്ഡലം ഇന്നോളം കണ്ടില്ലാത്ത ജനസാഗരമായി. നാളത്തെനിശബ്ദ പ്രചരണത്തിന് ശേഷം മറ്റന്നാൾ പാലക്കാട്ടെ ജനങ്ങള്‍ വിധിയെഴുതും.

ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിന് വേണ്ടി കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം ഷാഫി പറമ്പിലും പി.സി. വിഷ്ണുനാഥും നടന്‍ രമേശ് പിഷാരടിയും എല്‍ഡിഎഫ് സ്ഥാനാർത്ഥി പി. സരിനൊപ്പം മന്ത്രി എം.ബി. രാജേഷ്, എം.പിയും ഡിവൈഎഫ്ഐ. അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. റഹീം, വി. വസീഫ് എന്നിവരും റോഡ് ഷോയില്‍ പങ്കെടുത്തു.

ശനിയാഴ്ചയാണ് ഫലപ്രഖ്യാപനം. ഈ മാസം 13-ന് നിശ്ചയിച്ച വോട്ടെടുപ്പ് കല്‍പ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തില്‍ 20-ലേക്ക് മാറ്റുകയായിരുന്നു.

Related Articles

Latest Articles