Sunday, December 21, 2025

പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു; പിന്നിൽ എസ് ഡി പിഐയെന്ന് സൂചന

പാലക്കാട് : മമ്പറത്ത് ആർഎസ്എസ് പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ രാവിലെ ജോലിയ്‌ക്ക് പോകുന്നതിനിടെയായിരുന്നു സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത്.

കാറിൽ എത്തിയ സംഘം ബെക്ക് തടഞ്ഞു നിർത്തി ആളുകൾ നോക്കിനിൽക്കേ സഞ്ജിത്തിനെ വെട്ടി വീഴ്‌ത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എസ് ഡി പിഐ പ്രവർത്തകരാണ് കൊലയ്‌ക്ക് പിന്നിൽ എന്ന് ബിജെപി ആരോപിച്ചു. നാലംഗ സംഘമാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. സഞ്ജിത്തിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Latest Articles