Saturday, May 4, 2024
spot_img

തലസ്ഥാന ജില്ലയിൽ അമ്മയെ മകൾ വെട്ടിക്കൊന്നു; മൃതദേഹം കത്തിക്കാനും ശ്രമം

നരുവാമൂട്: തലസ്ഥാന ജില്ലയിൽ വീണ്ടും കൊലപാതകം. തിരുവനന്തപുരം നരുവാമൂട് ആണ് സംഭവം. മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നരുവാമൂട് അരിക്കട മുക്കില്‍ അന്നമ്മയാണ് (88) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകള്‍ ലീല പോലീസ് പിടിയിലായി.

കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാനും മകള്‍ ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മില്‍ വീട്ടില്‍ വഴക്കു പതിവായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാൽ മകള്‍ മാനസിക വെല്ലുവിളി നേരിടുന്നതായി പോലീസ് പറഞ്ഞു.

Related Articles

Latest Articles