Thursday, May 2, 2024
spot_img

50 മില്യണ്‍ ഡോളറിന്റെ ഗോള്‍ഡ് ബാര്‍ വാങ്ങിക്കൂട്ടി ടെക് ഭീമന്‍ പലാന്റിര്‍; കോവിഡാനന്തര സാമ്പത്തിക ലോകം ആശങ്കയില്‍


ഡാറ്റ അനാലിസിസ് സോഫ്റ്റ്‌വെയര്‍ ഭീമനായ പലന്റിര്‍ ടെക്‌നോളജീസ് സ്വര്‍ണനിക്ഷേപം വര്‍ധിപ്പിക്കുന്നു. ഈ മാസം മാത്രം അമ്പത് മില്യണ്‍ ഡോളറിന്റെ ഗോള്‍ഡ് ബാറുകളാണ് കമ്പനി വാങ്ങിയത്.കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസമാണ് കമ്പനി ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്.സ്വര്‍ണത്തിന് പുറമേ ബിറ്റ്‌കോയിനിലും പലാന്റിര്‍ ഒരു കൈ നോക്കുന്നുണ്ട്. അടുത്തിടെ പേയ്‌മെന്റ് രീതിയായി ബിറ്റ്‌കോയിനോ സ്വര്‍ണമോ സ്വീകരിക്കുമെന്ന് പലാന്റിര്‍ അറിയിച്ചിരുന്നു.

എന്നാല്‍ ഇതുവരെ സ്വര്‍ണമോ ബിറ്റ്‌കോയിനോ ആരും പേയ്‌മെന്റായി നല്‍കിയിട്ടില്ലെന്നും വരും നാളുകളില്‍ ബ്ലാക്ക് സ്വാന്‍ ഇവന്റ്‌സിനായി ഒരുങ്ങിയിരിക്കേണ്ടി വരുമെന്നും ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ശ്യം ശങ്കര്‍ അറിയിച്ചു. പലന്റിറിന്റെ നൂറ് ഔണ്‍സ് ഗോള്‍ഡ് ബാറുകള്‍ എപ്പോള്‍ വേണമെങ്കിലും നോട്ടീസ് നല്‍കിയാല്‍ ലഭിക്കാവുന്ന വിധത്തില്‍ വടക്ക്കിഴക്കന്‍ യുഎസിലെ സുരക്ഷിതമായ സ്ഥലത്താണ് കമ്പനി സൂക്ഷിച്ചിരിക്കുന്നത്. ടെക്‌നോളജി കോടീശ്വരനായ പീറ്റര്‍ തെയ്‌ലും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അലക്‌സ് കാര്‍പ്പും ചേര്‍ന്നാണ് പലാന്റിര്‍ സ്ഥാപിച്ചത്. സര്‍ക്കാരുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കുമായുള്ള സോഫ്റ്റ് വെയര്‍ വികസിപ്പിക്കലാണ് കമ്പനിയുടെ ദൗത്യം. പലാന്റിര്‍ പോലുള്ള ടെക് കമ്പനി സ്വര്‍ണനിക്ഷേപത്തിലേക്ക് ശ്രദ്ധയൂന്നുന്നത് കൊറോണയ്ക്ക്‌ശേഷമുള്ള ലോകത്തിന്റെ സാമ്പത്തിക സ്ഥിതിയിലുള്ള ആശങ്കയെയാണ് സൂചിപ്പിക്കുന്നത്.

Related Articles

Latest Articles