Friday, April 19, 2024
spot_img

പ്ലസ് വണ്‍ പരീക്ഷകളില്‍ മാറ്റമില്ല; മാതൃകാ പരീക്ഷ ഓൺലൈനായി വീട്ടിലിരുന്ന് എഴുതാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ തിയ്യതികളില്‍ മാറ്റമില്ല. നിശ്ചയിച്ച പ്രകാരം സെപ്റ്റംബര്‍ 6 മുതല്‍ 16 വരെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ. സെപ്റ്റംബര്‍ 7 മുതല്‍ 16 വരെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയും നടക്കും.

വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷകള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെ നടക്കും.
ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി ചോദ്യമാതൃകകള്‍ പരിചയപ്പെടുന്നതിന് അവസരം നല്‍കുന്നതിനാണ് മാതൃകാ പരീക്ഷ നടത്തുന്നത്. പരീക്ഷ ടൈംടേബിള്‍ പ്രകാരം നിശ്ചിത സമയത്ത് വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പര്‍ www.dhsekerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. മാതൃകാ പരീക്ഷ എഴുതിയതിനു ശേഷം അധ്യാപകരുമായി ഡിജിറ്റല്‍ മാധ്യമങ്ങള്‍ മുഖാന്തരം സംശയനിവാരണം നടത്താവുന്നതാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles