Thursday, May 16, 2024
spot_img

കോവിഡിന് ശേഷമുള്ള സൗജന്യ ചികിത്സ നിര്‍ത്തി സര്‍ക്കാര്‍; നിരക്ക് നിശ്ചയിച്ചു


തിരുവനന്തപുരം: കോവിഡാനന്തര ചികിത്സയ്ക്ക് ഫീസ് നിരക്ക് നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍. എപിഎല്‍ വിഭാഗത്തിന് ഒരു കിടക്കയ്ക്ക് ഒരു ദിവസം 750 രൂപ മുതല്‍ 2000 രൂപ വരെ ഈടാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. പ്രൈവറ്റ് ഹോസ്പിറ്റലില്‍ 2645 രൂപ മുതല്‍ 15180 രൂപ വരെ ഫീസ് ഈടാക്കാമെന്നും ആരോഗ്യവകുപ്പ് അനുമതി നല്‍കി.

ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കും ഈ നിരക്ക് ബാധകമാണ്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. സംസ്ഥാനത്ത് ഇതുവരെ കോവിഡാനന്തര ചികിത്സ സൗജന്യമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്കാണ് സൗജന്യ ചികിത്സ ലഭിക്കുക.
കോവിഡാനന്തര രോഗവുമായി സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്ന എപിഎല്‍ കാര്‍ഡുകാര്‍ പണം അടയ്ക്കണം. 750 രൂപയാണ് ജനറല്‍ വാര്‍ഡില്‍ ദിനംപ്രതി ഈടാക്കുക. എച്ച്ഡിയുവില്‍ (HDU) 1250 രൂപയും, ഐസിയുവില്‍ 1500രൂപയും, വെന്റിലേറ്റര്‍ ഐസിയുവില്‍ 2000 രൂപയുമാണ് സര്‍ക്കാര്‍ ആശുപത്രിയിലെ നിരക്ക്.

Related Articles

Latest Articles