Sunday, May 12, 2024
spot_img

മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിൽ വൻ ഭക്തജനപങ്കാളിത്തത്തോടെ പമ്പാ ആരതി നടന്നു ; തത്വമയി നെറ്റ്‌വർക്കിലൂടെ പമ്പാ ആരതി തത്സമയം വീക്ഷിച്ച് സായൂജ്യമടഞ്ഞ് ഭക്തസഹസ്രങ്ങൾ

ആറന്മുള : തിരുവാറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിൽ ഇന്ന് വൈകുന്നേരം 5.30ന് ക്ഷേത്ര കടവിൽ വൻ ഭക്തജനപങ്കാളിത്തത്തോടെ പമ്പാ ആരതി നടന്നു . അഷ്ടപദിയോടെ ആരംഭിക്കുന്ന ചടങ്ങിൽ നാൽക്കാലിക്കൽ വിജയാനന്ദാശ്രമം മഠാധിപതി കൃഷ്ണാനന്ദപൂർണിമാമയുടെ നേതൃത്വത്തിൽ ഭജന നടന്നു. ബ്രഹ്മശ്രീ ജി നടരാജ വാദ്യാരുയുടെ കർമ്മികത്വത്തിലാണ് പമ്പാ ആരതി നടന്നത്.

സത്രവേദിയിൽ രാവിലെ 10 ന് കാനപ്രം ഈശ്വരൻ നമ്പൂതിരി, 11.30 ന് പ്രൊഫ. പൂജപ്പുര കൃഷ്ണൻ നായർ, 3 ന് കൈതപ്രം വാസുദേവൻ നമ്പൂതിരി, 7 ന് ജെ നന്ദകുമാർ എന്നിവർ പ്രഭാഷണം നടത്തി.

പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്താൽ അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ തത്സമയക്കാഴ്ചകൾ തത്വമയി പ്രേക്ഷകരുടെ വിരൽത്തുമ്പിലെത്തിക്കും. തത്സമയ ദൃശ്യങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

http://bit.ly/40h4Ifn

Related Articles

Latest Articles