Saturday, May 11, 2024
spot_img

മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം – തിരുവാറന്മുള തേവർ ആറാം ദിനമായ നാളെ ഗരുഡ വാഹനത്തിൽ എഴുന്നള്ളും ; തത്സമയ കാഴ്ചകളൊരുക്കി തത്വമയി നെറ്റ്‌വർക്ക്

ആറന്മുള:തിരുവാറന്മുള ശ്രീ പാർത്ഥ സാരഥി ക്ഷേത്രത്തിൽ അരങ്ങേറുന്ന മൂന്നാമത് അഖില ഭാരത പാണ്ഡവീയ സത്രത്തിന്റെ ആറാം ദിനമായ നാളെ വൈകുന്നേരം 8 മണിക്ക് തിരുവാറന്മുളയപ്പൻ ഗരുഡ വാഹനത്തിൽ എഴുന്നള്ളും.

രാവിലെ 10 ന് വത്സൻ തില്ലങ്കേരി, 11.30 ന് ഡോ. ഇന്ദുലേഖ നായർ, 3.30 ന് കാ. ഭാ. സുരേന്ദ്രൻ, വൈകിട്ട് 7 ന് പ്രസന്നൻ മാസ്റ്റർ എന്നിവരുടെ പ്രഭാഷണം ഉണ്ടാകും. വൈകിട്ട് 8 ന് വിഷ്ണു ദേവ് നമ്പൂതിരി & പാർട്ടിയുടെ സംഗീത സദസ്സ് എന്നിവ ഉണ്ടാകും.

അഞ്ചാം ദിനമായ ഇന്ന് കാനപ്രം ഈശ്വരൻ നമ്പൂതിരി, പ്രൊഫ. പൂജപ്പുര കൃഷ്ണൻ നായർ, കൈതപ്രം വാസുദേവൻ നമ്പൂതിരി, ജെ നന്ദകുമാർ എന്നിവരുടെ പ്രഭാഷണവും ക്ഷേത്ര കടവിൽ പമ്പാ ആരതി നടന്നു. അഷ്ടപദിയോടെ ആരംഭിച്ച ചടങ്ങിൽ നാൽക്കാലിക്കൽ വിജയാനന്ദാശ്രമം മഠാധിപതി കൃഷ്ണാനന്ദപൂർണിമാമയുടെ നേതൃത്വത്തിൽ ഭജനയും ബ്രഹ്മശ്രീ ജി നടരാജ വാദ്യാരുയുടെ കർമ്മികത്വത്തിൽ പമ്പാ ആരതിയും തുടർന്ന് കുത്തിയോട്ട പാട്ടും ചുവടും നടന്നു. എല്ലാ ദിവസവും പൃഥഗാത്മതാ പൂജയും വിശേഷാൽ പൂജകളും നടക്കുന്നു. 108 വൈഷ്ണവ തിരുപ്പതികളുടെ ചിത്ര പ്രദർശനം ദേവയജനം പ്രത്യേക വേദയിൽ നടക്കുന്നു.മൂന്ന് നേരവും അന്നദാനവും നടന്നു വരുന്നു.

പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്താൽ അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ തത്സമയക്കാഴ്ചകൾ തത്വമയി പ്രേക്ഷകരുടെ വിരൽത്തുമ്പിലെത്തിക്കും. തത്സമയ ദൃശ്യങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

http://bit.ly/40h4Ifn

Related Articles

Latest Articles