Saturday, May 18, 2024
spot_img

വാര്‍ത്തസമ്മേളനത്തിനിടെ പാണക്കാട് മുഈനലി തങ്ങൾക്കെതിരെ അസഭ്യം; പ്രവര്‍ത്തകനെ പുറത്താക്കി മുസ്​ലിം ലീഗ്

മലപ്പുറം: വാര്‍ത്തസമ്മേളനത്തിനിടെ അസഭ്യം പറഞ്ഞതിന് പ്രവർത്തകനെ പുറത്താക്കി മുസ്​ലിം ലീഗ്. പാണക്കാട് മുഈനലി തങ്ങളെ വാർത്താസമ്മേളനത്തിനിടെ അസഭ്യം പറഞ്ഞതിനാണ് പ്രവര്‍ത്തകനെ മുസ്​ലിം ലീഗ് പുറത്താക്കിയത്. . റാ​ഫി പു​തി​യ​ക​ട​വിനെയാണ് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തതിരിക്കുന്നത്. ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം തങ്ങള്‍ കുടുംബത്തിന്‍റെ പാരമ്പര്യം മുഈനലി ലംഘിച്ചതായും മാത്രമല്ല കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഈനലി പങ്കെടുത്തത് ഉചിതമായില്ലെന്നും യോഗം വിലയിരുത്തി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles