Tuesday, September 29, 2026

പഞ്ചഭൂതങ്ങളിൽ ആകാശത്തിനു വേണ്ടി സമർപ്പിച്ചിരിക്കുന്ന പ്രശസ്തമായ ക്ഷേത്രം

പഞ്ചഭൂതങ്ങളിൽ ആകാശത്തിനു വേണ്ടി സമർപ്പിച്ചിരിക്കുന്ന പ്രശസ്തമായ ക്ഷേത്രം | TEMPLE

തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലുമായാണ് പഞ്ചഭൂത ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. പഞ്ചഭൂത ക്ഷേത്രങ്ങളില്‍ ജലത്തിനും പ്രാധാന്യം നല്കുന്ന ക്ഷേത്രമാണ് തമിഴ്‌നാട്ടിലെ ശ്രീരംഗനാഥ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ജംബുകേശ്വര ക്ഷേത്രം. 18 ഏക്കര്‍ വിസ്തീര്‍ണ്ണത്തില്‍ പരന്നു കിടക്കുന്ന ഈ ക്ഷേത്രം ചോളരാജാവായ കോചെങ്കണ്ണന്‍ പമിതതാണെന്നാണ് വിശ്വാസം.

ക്രിസ്തുവിനും മുന്‍പ് ഒന്നാം ശതകത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. ജംബുകേശ്വര ക്ഷേത്ത്രതിന്‍രെ ഐഹിത്യം വളരെ രസകരമായ ഒന്നാണ്. ഒരിക്കല്‍ കാവേരി നദീതീരത്തിനു സമീപമുള്ള ജംബുക വൃക്ഷത്തിനടിയില്‍ ഒരു ശിവലിംഗം പ്രത്യക്ഷപ്പെട്ടുവത്രെ.

ഇതിനെത്തുടര്‍ന്ന് ഒരു ആനയും ചിലന്തിയും ഇവിടെ ആരാധന നടത്തുമായിരുന്നു. ആന തുമ്പിക്കൈയ്യില്‍ ജലം എടുത്ത് ശിവലിംഗത്തെ അഭിഷേകം നടത്തുമ്പോള്‍ ചിലന്തി പൂക്കള്‍ പൊഴിച്ചിടുമായിരുന്നു. ഇക്കാര്യത്തില്‍ മത്സരിച്ച ഇവര്‍ മരിച്ചുവത്രെ. പിന്നീട് അടുത്ത ജന്‍മത്തില്‍ കോചെങ്കണ്ണനായി പിറന്ന ചിലന്തി ആനകള്‍ക്ക് എത്താത്ത ഉയരത്തില്‍ ശിവലിംഗം പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.ജംബുകേശ്വര ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളില്‍ ഒരു ചെറിയ ഉറവയുടെ സാന്നിധ്യം ഉണ്ട്. അതിനാല്‍ ഇവിടുത്തെ പ്രതിഷ്ഠ എല്ലായ്‌പ്പോഴും ജലത്താല്‍ അഭിഷേകം ചെയ്യപ്പെടുന്ന രീതിയിലാണുള്ളത്.

Related Articles

Latest Articles