Monday, June 17, 2024
spot_img

പാനൂർ സ്‌ഫോടനം; കണ്ണൂരിലെ വിവിധ ഇടങ്ങളിൽ പരിശോധന ശക്തമാക്കി ബോംബ് സ്‌ക്വാഡ്

കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിലെ വിവിധയിടങ്ങളിൽ പരിശോധന ശക്തമാക്കി ബോംബ് സ്‌ക്വാഡ്. പാനൂർ, കൂത്തുപറമ്പ്, കൊളവല്ലൂർ എന്നീ മേഖലകളിലാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ- കോഴിക്കോട് അതിർത്തി പ്രദേശങ്ങളിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. പ്രദേശത്ത് പോലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

സ്‌ഫോടന കേസിൽ പോലീസിന്റെ ഭാഗത്ത് നിന്നും ഗൗരവതരമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന വിമർശനം ശക്തമായിരുന്നു. ഒരാൾ കൊല്ലപ്പെട്ടിട്ടും കേസ് അന്വേഷണം വ്യാപകമാക്കാൻ പോലീസ് തയ്യാറായിരുന്നില്ല. പത്തംഗ സംഘം ഉൾപ്പെട്ട കേസിൽ രണ്ട് പേർക്കെതിരെ മാത്രമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.

അന്വേഷണം ഉന്നതരിലേക്കും എത്തിയേക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ പാർട്ടിയെ സംരക്ഷിക്കാനുള്ള നാടകമാണ് ഇതെന്നായിരുന്നു ഉയർന്ന ആക്ഷേപം. വിമർശനം ശക്തമായതോടെ, സംസ്ഥാന വ്യാപകമായി പരിശോധ നടത്താൻ സംസ്ഥാന പോലീസ് മേധാവി എംആർ അജിത്ത് കുമാർ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.

Related Articles

Latest Articles