Wednesday, October 14, 2026

കൊട്ടിയൂർ അമ്പലത്തിലെ ഉത്സവം തുടങ്ങിയാൽ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര അടച്ചിടുമെന്ന് തെറ്റായ പ്രചാരണം

പറശ്ശിനിക്കടവ്: കൊട്ടിയൂർ അമ്പലത്തിലെ ഉത്സവം തുടങ്ങിയാൽ പറശ്ശിനിക്കടവ് മടപ്പുര അടച്ചിടുമെന്ന് പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് മടപ്പുര അധികൃതർ.

പറശ്ശിനിക്കടവിൽ ദിവസവും രാവിലെ അഞ്ചുമുതൽ എട്ടുവരെ നടക്കുന്ന തിരുവപ്പന വെള്ളാട്ടവും വൈകുന്നേരം 6.30 മുതൽ 8.30 വരെ വെള്ളാട്ടവും ഉണ്ടാകും. അതുപോലെ, മടപ്പുര രാവിലെ അഞ്ചുമുതൽ രാത്രി 10 വരെ തുറക്കും. കൂടാതെ പ്രസാദവിതരണം, ചോറൂണ്, രണ്ടുനേരം അന്നദാനം എന്നിവയും ഉണ്ടാകും.

Related Articles

Latest Articles