Friday, May 3, 2024
spot_img

ഡോക്ടറുടെ അനാസ്ഥ? സ്വകാര്യ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറിയ്‌ക്കിടെ സീരിയൽ താരത്തിന് ദാരുണാന്ത്യം

 

ബെംഗളൂരു: പ്രമുഖ കന്നട നടിയും മോഡലുമായ ചേതന രാജ് മരിച്ചു. 21 വയസ്സായിരുന്നു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറിയ്‌ക്കിടെയാണ് നടിയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. കഴിഞ്ഞദിവസമാണ് നടിയെ ശസ്ത്രക്രിയയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശരീരത്തെ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്‌ക്കാണ് ചേതനയെ വിധേയയാക്കിയത്. ശസ്ത്രക്രിയയ്‌ക്കിടെ ശ്വാസകോശത്തിന് പ്രശ്‌നങ്ങൾ സംഭവിക്കുകയും ആരോഗ്യനില വഷളാവുകയുമായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അതേസമയം ഈ ശസ്ത്രക്രിയയെ കുറിച്ച് തങ്ങളെ അറിയിച്ചിട്ടില്ലെന്നും സുഹൃത്തുക്കളോടൊപ്പമാണ് ആശുപത്രിയിലേക്ക് പോയതെന്നും മാതാപിതാക്കൾ പറയുന്നു. മാത്രമല്ല നടിയുടെ മരണത്തിന് കാരണം ഡോക്ടറുടെ അനാസ്ഥയാണെന്ന് മാതാപിതാക്കൾ ആരോപിക്കുകയൂം ചെയ്തു.

മാത്രമല്ല ആശുപത്രിയ്‌ക്കെതിരെ മാതാപിതാക്കൾ സമീപത്തെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ചേതനയുടെ മൃതദേഹം ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനായി അല്പസമയത്തിന് ശേഷം രാമയ്യ ആശുപത്രിയിലേക്ക് മാറ്റും.

Related Articles

Latest Articles