കൊച്ചി: കൊല്ലം പറവൂരിൽ യുവതിയെ വീടിനുള്ളിൽ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരി പിടിയിൽ.
വിസ്മയയെ കൊലപ്പെടുത്തിയ കേസിൽ കൊച്ചിയിൽ നിന്നുമാണ് സഹോദരി ജീത്തുവിനെ പിടികൂടിയത്. സംഭവ ശേഷം ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു.
സംഭവ ശേഷം ജില്ല വിട്ട ജീത്തു എറണാകുളത്ത് എത്തിയതായി ഉച്ചയോടെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു.
തുടർന്ന് ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കാക്കനാട് ഭാഗത്തു നിന്നും ജീത്തുവിനെ പോലീസ് പിടികൂടിയത്.
എന്നാൽ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു. വഴക്കിനിടെ സഹോദരി വിസ്മയയെ കത്തികൊണ്ട് കുത്തി, മരിച്ചുവെന്ന് തോന്നിയതോടെ മണ്ണെണ്ണ ഉപയോഗിച്ച് തീ കൊളുത്തി. കൊലപാതകത്തിൽ ആരുടെ പ്രേരണയും സഹായവും ഇല്ല. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ജിത്തുവിന്റെ കുറ്റസമ്മതം. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ജീത്തുവിന് മാനസികാസ്വാസ്ഥ്യം ഉളളതിനാൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയുകയുള്ളൂവെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം കഴിഞ്ഞ ദിവസമാണ് ജീത്തു സഹോദരി വിസ്മയയെ വീടിനുള്ളിൽ തീ കൊളുത്തി കൊന്നത്. വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം. കൊലപാതകത്തിന് പിന്നാലെ ജില്ലവിട്ട ജീത്തുവിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ചിരുന്നു.

