Saturday, May 18, 2024
spot_img

ആളെക്കൊല്ലി ബൈക്കുകളെയും ന്യൂജെൻ ഫ്രീക്കന്മാരെയും പടച്ചുവിടുന്ന മാതാപിതാക്കൾ ഇതൊന്നു കേൾക്കുക…

ബൈക്ക് ഹോളിക്സ് എന്നും റോക്ക് റൈഡറെന്നുമൊക്കെയുള്ള ഫ്രീക്കന്‍ പേരുകള്‍ കൊണ്ട് സ്വയം വിശേഷിപ്പിച്ച്‌ ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലുമൊക്കെ സജീവമാണ് തിരക്കേറിയ റോഡുകളില്‍ ബൈക്ക് റേസും സ്റ്റണ്ടും നടത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ മരണവേഗം തിരഞ്ഞെടുക്കുന്ന യുവാക്കള്‍. സൂപ്പര്‍ ബൈക്കുകളില്‍ പാഞ്ഞുനടന്ന് അപകടമുണ്ടാക്കുന്ന ഇത്തരം ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ ഏറെയുണ്ട്. മറ്റുള്ളവര്‍ക്ക് കൂടി അപകടരമായ രീതിയില്‍ ബൈക്കോടിക്കുന്ന ഇത്തരം ദൃശ്യങ്ങള്‍ ഹീറോയിസം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെയാണ്. റോഡിലുള്ള മറ്റ് വാഹനങ്ങള്‍ ക്യാമറയില്‍ പതിഞ്ഞാലും ഇവരുടെ കണ്ണുകളില്‍ പതിക്കാറില്ലെന്നതാണ് മറ്റൊരു സത്യാവസ്ഥ. അമിത വേഗതയിലെ അപകടങ്ങള്‍ പോലും സിനിമാ ഡയലോഗുകള്‍ കൊണ്ടും ഫ്രീക്കന്‍ പാട്ടുകള്‍കൊണ്ടും ഇവര്‍ ആഘോഷിക്കും. കേരളത്തിലെ റോഡുകളിലൂടെ സൂപ്പര്‍ ബൈക്കില്‍ 190, 150 കിലോമീറ്ററും വേഗതയില്‍ പരസ്യമായി നിയമം ലംഘിച്ച്‌ കുതിക്കുന്നവരാണ് മറ്റൊരു കൂട്ടര്‍. ഇതൊക്കെ പ്രചരിപ്പിക്കുകയും വലിയൊരു മഹാകാര്യം ചെയ്തുവെന്ന മട്ടില്‍ ഇതിെന പ്രശംസിക്കുകയും ചെയ്യും

കഴിഞ്ഞ ദിവസം ചങ്ങനാശേരി ബൈപ്പാസിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചിരുന്നു പുഴവാത് സ്വദേശികളായ സേതുനാഥ്, മുരുകൻ ആചാരി, പുതുപ്പള്ളി സ്വദേശി ശരത് എന്നിവരാണ് മരിച്ചത്. പാലാത്ര ഭാഗത്തേയ്ക്ക് ബൈക്കിൽ വരികയായിരുന്ന സേതുനാഥിന്‍റെയും മുരുകൻ ആചാരിയുടെയും ബൈക്കിൽ അമിത വേഗതയിൽ എത്തിയ ഡ്യൂക്ക് ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത് എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ആളെക്കൊല്ലികളായി മാറുന്ന ന്യൂജെൻ ബാക്കുകളെയും ഫ്രീക്കന്മാരെയും കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് ഹരി തമ്പായി എഴുതിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
പോസ്റ്റ് ഇങ്ങനെ…

കോട്ടയം ചങ്ങനാശേരിയിൽ ഒരു ഡ്യൂക്ക് ബൈക്ക് പറത്തിക്കൊണ്ട് വന്ന് സ്വയം കൊട്ടിപ്പിടഞ്ഞ് വീണ് ചത്തതും പോരാഞ്ഞിട്ട് രണ്ട് പാവങ്ങളെ കൊല്ലുകയും കൂടി ചെയ്ത ഒരു ന്യൂജൻ ‘ഫ്രീക്കൻ്റ’ ഇൻസ്റ്റ പ്രൊഫൈൽ കണ്ടു .. ആദ്യം മുതൽ അവസാനം വരെ ബൈക്ക് കൊണ്ടുള്ള അപകടം പിടിച്ച അഭ്യാസങ്ങൾ മാത്രമാണ് അതിൽ. ചെറിയ ഒരു സാധാരണ പോക്കറ്റ് റോഡ് പോലുള്ള സ്ഥലത്തൂടെ ആ ബൈക്കിൽ 106 km സ്പീഡ് ഒക്കെ പിടിപ്പിക്കുന്നത് സ്വയം ഗോപ്രോ ക്യാമറയൊക്കെ നെഞ്ചത്ത് വെച്ച് വീഡിയോ എടുത്ത് BGM ഉം ഇട്ട് ചറപറ ഇട്ടിട്ടുണ്ട്, ദോഷം പറയരുതല്ലോ പത്തായിരം പതിനഞ്ചായിരം പേർ അവന് അതിന് പ്രോത്സാഹനവും നൽകിയിട്ടുണ്ട് .. അതിലെ കമൻ്റിലൊന്ന് “nEa pWoliKu duDee.. Nea VeRe LevEl aNu Tta.. ” എന്നാണ്, അതേടാ അവൻ പൊളിച്ചു, തിമിർത്തു പൊളിച്ചു .. ആ ആക്സിഡൻ്റിൻ്റ ഒരു വീഡിയോ ഉണ്ട്, ചിതറിത്തെറിച്ച് കിടക്കുന്നത് ഒന്ന് കാണ് .. ‘പൊളിച്ചത്’ എവിടാന്നൊക്കെ നേരെ കാണുന്നുണ്ടതിൽ ,നീയൊക്കെ ആശംസിച്ചത് പോലെ അവൻ ‘വേറെ’ ലെവലിലും എത്തി ..
വേറൊരു വീഡിയോയിൽ അപകടരമായി പായുന്ന ഈ പയ്യനെ ആശങ്കയോടെ നോക്കുന്ന നാല് വഴിയാത്രക്കാരെ മാർക്ക് ചെയ്ത് കാണിച്ച് BGM നൊപ്പം ഒരു ട്രോൾ ഡയലോഗും കയറ്റിയിട്ടിരിക്കുന്നു ഈ പാഴ് ജന്മങ്ങൾ ..
എടാ മക്കളെ, അവര് നിന്നെയൊക്കെ ആരാധനയോടെയോ, അഭിമാനത്തോടെയോ നോക്കിയതല്ല .. സഹതാപത്തോടെ, ഒരു സ്വൽപ്പം മുൻകൂർ ആദരാഞ്ജലിയോടെ ദയനീയമായി നോക്കിയതാണ് ..

എന്തിനാടാ മക്കളെ ഈ പണിക്ക് നിക്കുന്നത്? ബൈക്ക്,കാർ എന്ന് പറയുന്നവയൊക്കെ ഇരുമ്പിന് ജീവൻ വെപ്പിച്ചെടുത്ത കുറച്ച് യന്ത്രഭാഗങ്ങൾ മാത്രമാണ്, അതിന് ക്ലച്ച് പിടിച്ച് ഗീയർ തട്ടി ആക്സിലറേറ്ററിൽ കൈ മുറുക്കിയാൽ മുന്നോട്ട് പായാൻ മാത്രമേ അറിയു .. ആ വണ്ടിയിലിരിക്കുന്നത് ഇന്നാരുടെ മകൻ ഇന്നാരാണ്, അവൻ ഒറ്റ മോനാണ്, 18,20 വയസാണ് പ്രായം, വീടിൻ്റ ഭാവി പ്രതീക്ഷയാണ്, അമ്മയുടെ പൊന്നോമനയാണ്, അഛൻ്റ കുക്കുടു വാവയാണ്, മാമൻ്റ വികൃതി കുട്ടനാണ് എന്നൊന്നും അതിനറിയില്ല .. വേഗം കൂടി നിയന്ത്രണം വിട്ട് ലോറിയുടെയോ, ബസ്സിൻ്റയോ അടിയിലേക്ക് ചെന്ന് കയറുമ്പോൾ “അയ്യോ ഇതിലിരിക്കുന്നത് നമ്മുടെ ഇന്നാൾടെ ഒറ്റ മകനായ കുക്കുടു മോനല്ലേ, രക്ഷപ്പെടുത്തിയേക്കാം” എന്നൊന്നും ആ തുരുമ്പാകാൻ നിൽക്കുന്ന ഇരുമ്പ് ചിന്തിക്കില്ല, അതിന് അതിനുള്ള കഴിവില്ല .. എന്നാൽ അതിൻ്റെ മുകളിൽ കയറി ഇരുന്ന് ഈ തരം തന്തയില്ലായ്മകൾ കാണിക്കുന്ന നിനക്കൊക്കെ ചിന്തിക്കാനുള്ള കഴിവ് ഉണ്ട് , കൈ ആക്സിലറേറ്ററിൽ മുറുക്കുമ്പോൾ മേൽപ്പറഞ്ഞതൊക്കെ നീ.. നീ, ചിന്തിക്കണം .. ഏയ് അതില്ല പകരം അപ്പോഴും “aDa mWoNe neE pWOLi aaNu.. PAraPPiku” എന്ന് കമൻ്റിടുന്ന ആ മക്കളുടെ കയ്യടിയാണ്, 100 ലൈക്ക് ആണ് വലുത് എന്നാണെങ്കിൽ .. ഒന്നും പറയാനില്ല, പോ, പോയി ചാവ് .. പക്ഷേ പാവം പിടിച്ച സാധാരണക്കാരെ കൊല്ലാതെ ഒറ്റക്ക് പോയി ചാവ് ..& ഒന്ന് കൂടി അപകടത്തിൽ ഇത്തരത്തിലുള്ളവന്മാരുടെ കുന്തളിപ്പാണ് കാരണം എന്ന് കണ്ടെത്തുന്ന പക്ഷം അവൻ്റെ or അവൻ്റ രക്ഷിതാവിൻ്റെ പേരിലുള്ള സ്വത്ത് വകകൾ കണ്ട് കെട്ടി ആ അപകടത്തിൽ മരണപ്പെട്ട പാവങ്ങൾക്ക് കൊടുക്കാനുള്ള നിയമം വരണം ..

ഇതെല്ലാം മേടിച്ച് കൊടുക്കുന്ന വീട്ടുകാരോട് ഒന്നേ പറയാനുള്ളു.. അത്രയും പവർ ഉള്ള ഒരു വാഹനം കൈകാര്യം ചെയ്യാനുള്ള പക്വത, ബുദ്ധി തൻ്റ മകനുണ്ടോ എന്നാദ്യം പരിശോധിക്കുക. ഇത്തരം സൂപ്പർ ബൈക്കുകളെയൊക്കെ ‘മര്യാദ’ക്ക് ഉപയോഗിക്കുന്ന വിവരമുള്ള മനുഷ്യരെയും ധാരാളം കണ്ടിട്ടുള്ളതിനാൽ ഇവ വാങ്ങിക്കൊടുക്കാനേ പാടില്ല എന്ന അഭിപ്രായമൊന്നും എനിക്കില്ല .. ‘എൻ്റ മകൻ, അവൻ്റ സന്തോഷം, എൻ്റ കാശ് നിനക്കൊക്കെ എന്താടാ പ്രശ്‌നം ?’എന്ന ലൈനാണെങ്കിൽ ഇല്ല ചേട്ടാ, വിരോധമൊന്നുമില്ല , പക്ഷേ ഒരു സംശയം .. അങനാണേൽ ഇതിനെയൊക്കെ ഇങനെ റോഡിൽ ഉരച്ച് കളയാൻ കൊടുക്കാതെ പണ്ടേക്ക് പണ്ടേ രാത്രിക്ക് നശിപ്പിക്കായിരുന്നില്ലേ ? അങ്ങനെയെങ്കിലും .. നാട്ടുകാർക്ക് ഭയക്കാതെ റോഡിലിറങ്ങാലോ .. ???????????????? …
ഇങ്ങനെ പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ആളെകൊല്ലുന്ന ഇത്തരം ബൈക്കുകളിൽ കയറി അഭ്യാസപ്രകടനം നടത്തി സ്വന്തം ജീവനും നിരപരാധികളായ സാദാരണക്കാരുടെ ജീവനും തുലയ്ക്കുന്ന ന്യൂജെൻ ഫ്രീക്കന്മാർക്ക് കടുത്ത ശിക്ഷ നൽകണം.അശ്രദ്ധയും അമിത വേഗതയുമാണ് ഇത്തരം അപകടകാരണങ്ങൾ എന്ന് പൊലീസ് അറിയിക്കുന്നത്.എന്തായാലും സംഭവത്തെത്തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ മുതൽ പോലീസ് എല്ലാ ന്യൂജെൻ ബൈക്കുകളും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles