പാരീസ്: പാരീസില്‍ ബഹുനില കെട്ടിടത്തിനുണ്ടായ തീപിടുത്തത്തില്‍ മരണം ഏഴായി. അപകടത്തില്‍ പൊള്ളലേറ്റ 30 പേര്‍ ഗുരുതരനിലയില്‍ തുടരുകയാണ്.

പാരീസ് നഗരത്തില്‍ എട്ടുനിലയുള്ള കെട്ടിടത്തില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. 200 ഓളം അഗ്‌നിശമന സേനാ പ്രവര്‍ത്തകര്‍ എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്‍റെ കാരണം ഇപ്പോഴും അവ്യക്തമാണ്.