Friday, December 26, 2025

ഭക്ഷണ സാധനങ്ങൾ ഹോട്ടലിലെ ടോയ്‌ലെറ്റിൽ സൂക്ഷിച്ചു! സംഭവം ഫോട്ടോയെടുത്ത ഡോക്ടറിനെ സംഘം ചേര്‍ന്ന് മർദ്ദിച്ചു; ഹോട്ടലുടമ അടക്കം മൂന്നു പേരെ തൂക്കിയെടുത്ത് പൊലീസ്

പരിയാരം: ഭക്ഷണസാധനങ്ങളും പച്ചക്കറികളും ഹോട്ടലിലെ ടോയ്‌ലറ്റിൽ സൂക്ഷിച്ചിരിക്കുന്നതുകണ്ടതോടെ ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് ഹോട്ടല്‍ ജീവനക്കാരുടെ മര്‍ദ്ദനം. ഹോട്ടല്‍ ഉടമയടക്കം മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്. ഹോട്ടലുടമ ചുമടുതാങ്ങി കെ സി ഹൗസിലെ മുഹമ്മദ് മൊയ്‌തീന്‍(28)​,​ സഹോദരി സമീന (29)​,​ സെക്യൂരിറ്റി ജീവനക്കാരന്‍ ദാസന്‍(70)​ എന്നിവരെയാണ് പിടിക്കൂടിയിരിക്കുന്നത്.

പിലാത്തറ കെ സി റെസ്റ്റോറന്റിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെയാണ് ബന്തടുക്ക പിഎച്ച്‌ സിയിലെ ആരോഗ്യ പ്രവര്‍ത്തകരും കുടുംബാംഗങ്ങളുള്‍പ്പെടെ 31 പേര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയത്. കണ്ണൂരിലേക്കുള്ള വിനോദയാത്രയ്‌ക്കിടയിലാണ് സംഘം പിലാത്തറയില്‍ ഇറങ്ങുന്നത്.

ഭക്ഷണം കഴിച്ച ശേഷം ടോയ്‌ലെറ്റില്‍ കയറിപ്പോഴാണ് ഭക്ഷണസാധനങ്ങളും പച്ചക്കറികളും അവിടെ സൂക്ഷിച്ചിരിക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുബ്ബരായ ഇതിന്റെ ഫോട്ടോയും വീഡിയോയും എടുത്തു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഹോട്ടലുടമയും ജീവനക്കാരും ഡോക്ടറെ മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും ചെയ്യുകയായിരുന്നു. ഇതോടെ, വിനോദയാത്രാസംഘത്തിലുണ്ടായിരുന്നവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഹോട്ടലിന് നോട്ടീസ് നല്‍കിയിരിക്കുകയാണ് .

Related Articles

Latest Articles