പത്തനംത്തിട്ട : അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഡോക്ടറുമായി അടുത്ത് സമ്പർക്കം പുലര്ത്തിയവരോട് നിരീക്ഷണത്തില് പോകാന് അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ, രോഗ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമല്ല. ആശുപത്രിയിലെത്തിയ എത്തിയ രോഗികളില് നിന്നാകാം രോഗ ബാധ ഉണ്ടായതെന്നാണ് വിലയിരുത്തൽ . അതേസമയം, ഇന്നലെ പത്തനംതിട്ടയില് മൂന്നുപേര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില് പതിമൂന്ന് കണ്ടെയ്ന്മെന്റ് സോണുകളില് കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.

