Saturday, October 17, 2026

സിപിഎമ്മിൽ തമ്മിൽ പോര് ? രണ്ടാം പിണറായി സ‍ര്‍ക്കാര്‍ ഒന്നാം വാര്‍ഷികാഘോഷം; ആരോഗ്യമന്ത്രിക്കെതിരെ വിമർശനവുമായി ഡെപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം: സിപിഎമ്മിൽ തമ്മിൽ പോര് മുറുകുന്നു. രണ്ടാം പിണറായി സ‍ര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ വിമർശനവുമായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ രംഗത്ത്. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി, എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ വൻ പരാജയമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. സർക്കാരിന്റെ ഒന്നാം വാർഷികത്തിന് ക്ഷണിക്കാത്തതിനെ തുടർന്നാണ് ചിറ്റയം ഗോപകുമാർ മന്ത്രിക്കെതിരെ തുറന്നടിച്ചത്.

ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യുന്ന സർക്കാർ പ്രദർശന വിപണ മേളയുടെ അധ്യക്ഷനായി തീരുമാനിച്ചിരുന്നത് ചിറ്റയം ഗോപകുമാറിനെയാണ്. നഗരസഭ സ്റ്റേഡിയത്തിൽ നടക്കുന്ന സർക്കാർ പരിപാടിയുടെ പോസ്റ്ററിലും ഫ്ലെക്സിലും നോട്ടീസിലുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണെങ്കിലും അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ ഇത് അറിഞ്ഞിരുന്നില്ല.

തുടർന്ന് വിവരമറിഞ്ഞ എം എൽ എ വീണ ജോർജിനെ കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യുകയായിരുന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണ ജോർജ് ഒരു കാര്യത്തിലും കൂടിയാലോചന നടത്തുന്നില്ലെന്നാണ് ചിറ്റയം ഗോപകുമാറിന്റെ ആരോപണം. വികസന പദ്ധതികളിലും അവഗണനയുണ്ടെന്നും ഡെപ്യൂട്ടി സ്പൂക്കർ തുറന്നടിച്ചു. ഇതോടെ മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് പൂർണയായും വിട്ടു നിന്ന് തിരിച്ചടിക്കുകയാണ് ചിറ്റയം ഗോപകുമാർ.

Related Articles

Latest Articles