Tuesday, May 21, 2024
spot_img

ജനാധിപത്യത്തിന്‍റെ ശ്രീകോവിലിൽ ഭീകരതയുടെ കരിനിഴൽ വീണ ദിവസം

ദില്ലി: രാജ്യത്തെ നടുക്കിയ പാർലമെന്‍റ് ആക്രമണം ന‌ടന്നിട്ട് ഇന്ന് പതിനെട്ട് വർഷമാകുന്നു. 2001 ഡിസംബര്‍ 13ന് ലഷ്കർ ഇ ത്വയ്ബ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകൾ സംയുക്തമായി നടത്തിയ ആക്രമണത്തിൽ ആറ് ഡൽഹി പൊലീസ് അംഗങ്ങൾ ഉൾപ്പടെ 14 പേർ കൊല്ലപ്പെട്ടു. രാജ്യസഭയിലെയും ലോക്സഭയിലെയും നടപടിക്രമങ്ങള്‍ നിര്‍ത്തിവച്ച വേളയില്‍ സായുധരായ അഞ്ച് തീവ്രവാദികള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിച്ച കാറില്‍ പാര്‍ലമെന്റ് മന്ദിരത്തിലേയ്ക്ക് കയറി ആക്രമണം നടത്തുകയായിരുന്നു.

ആക്രമണം നടക്കുമ്പോൾ അന്ന് ആഭ്യന്തരമന്ത്രിയായിരുന്നു എല്‍ കെ. അദ്വാനി അടക്കമുള്ള മന്ത്രിമാര്‍ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നു. ഭീകരർ പാർലമെന്റിന് നേർക്ക് വെടിയുതിർത്തെങ്കിലും ഉപരാഷ്ട്രപതിയുടെ സുരക്ഷാഭടന്മാരും പാര്‍ലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥരും ചെറുത്തു. ആക്രമണത്തിന്‍റെ മുഖ്യ ആസൂത്രകനായ അഫ്സൽ ഗുരുവിനെ പിന്നീട് തൂക്കിലേറ്റിയിരുന്നു.

Related Articles

Latest Articles