Saturday, May 18, 2024
spot_img

പാർലമെന്റ് അതിക്രമം ! സുരക്ഷാ ചുമതലയിൽനിന്നു ദില്ലി പോലീസിനെ നീക്കി; ഇനി മുതൽ ചുമതല സിഐഎസ്എഫിന്

പാർലമെന്റ് ആക്രമണത്തിന്റെ വാർഷികദിനത്തിൽ നടന്ന അതിക്രമത്തിന് പിന്നാലെ പുകയാക്രമണത്തിനു പാർലമെന്റിന്റെ സുരക്ഷാ ചുമതലയിൽനിന്നു ദില്ലി പോലീസിനെ നീക്കി. സെൻട്രൽ ഇൻ‍ഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനാണ് (സിഐഎസ്എഫ്) പുതിയ ചുമതല. നിലവിൽ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളുടെ സുരക്ഷാചുമതലയാണ് സിഐഎസ്എഫ് വഹിക്കുന്നത്. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. അതേസമയം പാർലമെന്റിന് അകത്തുള്ള സുരക്ഷാചുമതല ലോക്സഭാ സെക്രട്ടേറിയറ്റിനാണ്.

പാർലമെന്റിനു പുറത്തെ സുരക്ഷ ഡൽഹി പോലീസിനു തന്നെയാണ്.കൈകാര്യം ചെയ്യുന്നത്.
അതേസമയം പാർലമെന്റ് അതിക്രമത്തിൽ രണ്ടുപേരെക്കൂടി കസ്റ്റഡിയിലെടുത്തു. കർണാടക സ്വദേശിയായ യുവ എൻജിനീയർ സായ് കൃഷ്ണ, ഉത്തർപ്രദേശ് സ്വദേശി അതുൽ കുൽശ്രേഷ്ഠ എന്നിവരാണു പിടിയിലായത്. മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ മകനായ സായ് കൃഷ്ണ പ്രതി ഡി.മനോരഞ്ജന്റെ കൂട്ടുകാരനാണ് .

Related Articles

Latest Articles