Tuesday, April 30, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തൃശൂരിന്റെ ആദരം ! 51 അടി ഉയരത്തിൽ മണൽ ചിത്രമൊരുങ്ങുന്നു; ചിത്രം തയ്യാറാക്കുന്നത് ഭാരതത്തിലെ വ്യത്യസ്ത കോണുകളില്‍ നിന്നുള്ള മണല്‍ തരികൾ ഉപയോഗിച്ച് !

പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആദര സൂചകമായി തൃശൂരിൽ അദ്ദേഹത്തിന്റെ കൂറ്റൻ മണല്‍ ചിത്രമൊരുങ്ങുന്നു. അടുത്ത മാസം മൂന്നിന് തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് ആദരവായി ചിത്രം സമ്മാനിക്കും. പ്രശസ്ത മണല്‍ ചിത്രകാരൻ ബാബു എടക്കുന്നിയാണ് ചിത്രത്തിന് പിന്നിൽ. നിറങ്ങള്‍ക്ക് പകരം മണല്‍ പൊടികള്‍ കൊണ്ടാണ് ചിത്രം തീർക്കുന്നത്. ഏകഭാരത് ശ്രേഷ്ഠ ഭാരത് എന്ന സങ്കല്‍പ്പം ഉൾക്കൊണ്ട് നരേന്ദ്രമോദിയുടെ ജന്മനാടായ വഡോദരയില്‍ നിന്നുൾപ്പെടെ ഭാരതത്തിലെ വ്യത്യസ്ത കോണുകളില്‍ നിന്നുള്ള മണല്‍തരികളാണ് ചിത്രത്തിനായി ഉപയോഗിക്കുക.

മോദിയോടുള്ള ആരാധനയാണ് ഇത്തരമൊരു ചിത്രം തയ്യാറാക്കാന്‍ പ്രേരണയായത് എന്ന് ബാബു എടക്കുന്നി പറഞ്ഞു. പത്ത് ദിവസം എടുത്താണ് ചിത്രം പൂര്‍ത്തിയാക്കുക. 51 അടി ഉയരമുള്ള ചിത്രം ലോക റെക്കോർഡ് പുസ്തകത്തിൽ ഇടം നേടും.ചിത്രരചനയുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഇന്നലെ വടക്കുന്നാക്ഷേത്ര മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നിര്‍വഹിച്ചു. ബാബുവിനൊപ്പം സഹായികളായി അഞ്ചോളം പേരുണ്ട്. ഗോകുലം ഗ്രൂപ്പാണ് നിര്‍മ്മാണ ചെലവ് വഹിക്കുന്നത്. ബിജെപി സംസ്ഥാന സമിതിയംഗം ടി.പി. സുല്‍ഫത്ത്, ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Latest Articles