Thursday, October 8, 2026

ദേശ രക്ഷാ സംഗമത്തിനു നേരേ ജിഹാദികളുടെ ഭീഷണി

ആലുവ: പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി ജനജാഗ്രതാ സമിതി ആലുവയില്‍ നടത്തിയ ദേശരക്ഷാ റാലിയെ മറയാക്കി കലാപത്തിന് ആഹ്വനം ചെയ്ത എസ്ഡിപി പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസം ആലുവയില്‍ കൊലവിളിനടത്തിയ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ജിഹാദികള്‍ക്കെതിരെ ആലുവ റൂറല്‍ എസ്പിക്കാണ് ജന ജാഗ്രതാ സമിതി പരാതി നല്‍കിയത്. ദേശ രക്ഷാ റാലിയില്‍ പങ്കെടുത്ത സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് നേരെ കൊലവിളി നടത്തുന്ന ജിഹാദികളുടെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെയാണ് ആലുവ പോലീസ് കേസ് എടുത്തത്. ഐപിസി 143, 147, 151 എ, 163 എ, 149 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

നിര്‍ബന്ധപൂര്‍വം കടകള്‍ അടപ്പിച്ച് അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയതിനും കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിനും അടക്കം നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് നടപടി.പൗരത്വ ഭേദഗതിക്ക് അനുകൂലമായി ജന ജാഗ്രതാ സമിതി നടത്തിയ ദേശരക്ഷാ റാലിക്ക് നേരേയാണ് ജിഹാദികള്‍ കൊലവിളി നടത്തിയത്. 21ല്‍ ഊരിയ കത്തി തേച്ചു മിനുക്കുമെന്നും കയ്യും തലയും വെട്ടുമെന്നുമായിരുന്നു ഭീഷണി. 1921 ല്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സംഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു ജിഹാദി ഭീകരര്‍ കൊലവിളി മുഴക്കിയത്. ആലുവയില്‍ സ്ത്രീകള്‍ അടക്കം അണിനിരന്ന റാലിക്ക് നേരേയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റ നേതൃത്വത്തില്‍ ഒരു സംഘം മതഭീകരവാദികള്‍ കൊലവിളി നടത്തിയത്. പൗരത്വ നിയമത്തിന്നെതിരെ കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭം മറയാക്കി ചില സംഘടനകള്‍ കലാപത്തിന് കോപ്പു കൂട്ടുന്നുണ്ടോ എന്നാണ് പോലീസ് നിരീക്ഷിക്കുന്നത്. സംഭവത്തില്‍ നിലവില്‍ രണ്ടു പേരെ് അറസ്റ്റ് ചെയ്യതിട്ടുണ്ട്. ആലുവ കീഴ്മാട് കണ്ണാട്ടുപ്പറമ്പ് വീട്ടില്‍ നൗഷാദ് (34), പറവൂര്‍ അറയ്ക്കല്‍ വീട്ടില്‍ സഗീര്‍ (46) എന്നിവരാണ് അറസ്റ്റിലായത്.

Related Articles

Latest Articles