Tuesday, May 21, 2024
spot_img

കടുത്തചൂടിന് ആശ്വാസം; രാജ്യതലസ്ഥാനത്ത് കനത്ത മഴ

ദില്ലി: കടുത്തചൂടിന് ആശ്വാസമായി ദില്ലിയില്‍ കനത്ത മഴ. രാജ്യതലസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ മണിക്കൂറുകളില്‍ ശക്തമായ മഴയാണ് പെയ്തത്. ടോക്കാറ്റോറ റോഡ്, ഹനുമാൻ റോഡ്, ശാസ്ത്രി ഭവൻ എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചു. ദില്ലിയിലെ ഐടിഒ, രാജീവ് ചൗക്ക്, പ്രസിഡന്‍റ് ഹൗസ്, ഇന്ത്യ ഗേറ്റ്, ബുദ്ധ ജയന്തി പാർക്ക് എന്നീ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നു. അടുത്ത 4-5 ദിവസങ്ങളിൽ കിഴക്കൻ, മധ്യ, വടക്കുകിഴക്കൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്ന് ജൂൺ 14ന് ഭൗമശാസ്ത്ര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles