Sunday, May 19, 2024
spot_img

കാണാതായ വ്യോമസേനാ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി : വിമാനത്തിൽ ഉണ്ടായത് മൂന്ന് മലയാളികൾ

ദില്ലി: കാ​ണാ​താ​യ വ്യോ​മ​സേനാ വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. അ​രു​ണാ​ച​ലി​ലെ വ​ട​ക്ക​ൻ ലി​പ്പോ​യി​ൽ​നി​ന്നാ​ണ് അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. വ്യോമസേന ഈ പ്രദേശത്ത് കൂടുതല്‍ തിരച്ചിലുകള്‍ നടത്തുകയാണ്. വ്യോ​മ​പാ​ത​യി​ൽ​നി​ന്ന് 15 കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് വിമാനത്തിന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ജൂണ്‍ മൂന്ന് തിങ്കളാഴ്ച അസമിലെ ജോര്‍ഹട്ടില്‍ നിന്ന് മെന്‍ചുക അഡ്വാന്‍സ് ലാന്‍ഡിങ് ഗ്രൗണ്ടിലേക്ക് തിരിച്ച വിമാനമാണ് മെന്‍ചുക വനഭാഗത്തുവെച്ച് കാണാതായത്. പറന്നുയര്‍ന്ന് അരമണിക്കൂറിനകം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

മൂന്ന് ​മല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 13 പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. റ​ഷ്യ​ൻ നി​ർ​മി​ത ആ​ന്‍റ​ണോ​വ് എ​എ​ൻ-32 വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യാ​ത്രാ​വി​മാ​ന​മാ​ണു കാ​ണാ​താ​യ​ത്.

Related Articles

Latest Articles