നടി എന്നതിലുപരി സമകാലിക വിവാദ വിഷയങ്ങളിൽ വീറോടെയുള്ള സംസാരിക്കുന്ന വ്യക്തിയാണ് പാർവതി തിരുവോത്ത്. പക്ഷെ, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ പ്രതികരിക്കുകയൂം അത്തരത്തില് സിനിമകളിൽ അഭിനയിക്കുകയും ചെയ്യുന്ന താരത്തിന്റെ യഥാർത്ഥ മുഖമാണ്, ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
താരത്തിന്റെ പുതിയ സിനിമയുടെ പൂജ ചടങ്ങിനിടെ താന്‍ ധരിച്ചിരുന്ന മാസ്‌ക് ഊരി തൊട്ടടുത്ത് നില്‍ക്കുന്ന ആളുടെ കയ്യില്‍ പിടിക്കാന്‍ കൊടുത്ത പാര്‍വതിയുടെ പ്രവൃത്തിയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ‘ഹേര്‍’ (Her) എന്ന സിനിമയിലാണ് നടി പാര്‍വതി തിരുവോത്ത് അഭിനയിക്കാൻ പോകുന്നത്. ഈ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് വെച്ച് നടന്നിരുന്നു. പാര്‍വതി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങളാണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചർച്ച ആയതും.
ദൃശ്യങ്ങളിൽ പാര്‍വതിക്ക് ഒരാള്‍ കുട പിടിച്ചു കൊടുക്കുന്നതിന്റേയും താന്‍ ധരിച്ചിരുന്ന മാസ്‌ക് ഊരി പാര്‍വതി ഇയാളുടെ കയ്യില്‍ കൊടുക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് പലരും താരത്തിനെതിരെ തിരിയുകയും, കലക്കൻ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പാര്‍വതിക്ക് പകരം ഇത് മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരുന്നെങ്കില്‍ ഈ പാര്‍വതിയെ പോലുള്ളവര്‍ തന്നെ ഇതിനെ വിമര്‍ശിച്ച് രംഗത്തു വരില്ലേ എന്നാണ് പലരും ചോദിക്കുന്നത്. ആദര്‍ശം പറഞ്ഞാല്‍ മാത്രം പോര, പ്രവൃത്തിയിലും വേണമെന്ന് മറ്റ് ചിലരും കമന്റ് ചെയ്തിരിക്കുന്നു.
മോഹൻലാൽ കോവിഡ് കാലത്ത് വീട്ടുജോലിക്കാരെ സാധനങ്ങൾ വാങ്ങാൻ പുറത്തേക്ക് പറഞ്ഞയച്ചു എന്നതിന്റെ പേരിൽ ഒരുപാട് പഴി കേൾക്കുകയും ട്രോൾ മഴ നനഞ്ഞതുമാണ്. അന്ന്, ട്രോൾ ഇട്ടവരൊക്കെ ഇന്ന് പാർവതിയുടെ കാര്യമായപ്പോൾ എല്ലാം മറന്നു എന്ന് പറയുന്നതാണ് നല്ലത്.
ഒരു കുട സ്വന്തമായി പിടിക്കാൻ കഴിയാത്തത് പോട്ടെ,ധരിച്ചിരിക്കുന്ന മാസ്‌ക് ഊരി അയാളുടെ കയ്യിൽ കൊടുക്കുകയാണ്.!! ഏത് ,കോവിഡ് പ്രതിരോധിക്കാൻ വേണ്ടി ധരിക്കുന്ന മാസ്‌ക് തന്നെയാണ് മറ്റൊരാളുടെ കൈയ്യിൽ കൊടുത്തിരിക്കുന്നത്. സവർണ ബ്രഹ്മണിക്കൽ ഹെജിമണിക്കാരുടെ കുറെ പ്രബന്ധങ്ങൾ എഴുതാനുള്ള അവസരമാണ് ഈ ചിത്രത്തിൽ പാർവതി ആയത് കൊണ്ട് മാത്രം നഷ്ടപ്പെട്ടു പോയത് എന്ന് മാത്രം പറയാം.

