Wednesday, September 23, 2026

ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാജിവച്ചു; രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജിക്കത്ത് സമര്‍പിച്ചതായി മാധ്യമങ്ങള്‍

ദില്ലി: ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാജിക്കത്ത് സമര്‍പിച്ചതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. 2016 ഡിസംബര്‍ ഒന്നിനാണ് അദ്ദേഹം ലെഫറ്റ്നന്റ് ഗവര്‍ണറായി ചുമതല ഏല്‍ക്കുന്നത്.

അന്നത്തെ ലെഫ്റ്റ്നെന്റ് ഗവര്‍ണര്‍ നജീബ് ജങ്കിന്റ അപ്രതീക്ഷിത രാജിയെ തുടര്‍ന്നായിരുന്നു മുന്‍ ആഭ്യന്തര സെക്രട്ടറി യായ അനില്‍ ബൈ ജാലിന്റെ നിയമനം. പദവിയില്‍ അഞ്ച് വര്‍ഷവും നാല് മാസവും സേവനമനുഷ്ടിച്ച ശേഷമാണ് അദ്ദേഹം പദവി ഒഴിയുന്നത്. നീണ്ട കാലയളവിനിടെ ഒട്ടേറെ തവണ ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ ദില്ലി സർക്കാരുമായി ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി.

Related Articles

Latest Articles