നടി പാർവ്വതി തിരുവോത്ത് പങ്കുവെച്ച പുതിയ പോസ്റ്റാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. പ്രഗ്നന്റ് കിറ്റിൽ പോസിറ്റീവാണെന്ന് കാണിച്ച് പാർവ്വതി ഒരു ചിത്രം പങ്കുവെച്ചിരുന്നു. ‘ദ വണ്ടർ ബിഗിൻസ്’ എന്ന തലക്കെട്ടോടെയാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ അവർക്ക് അഭിനന്ദനങ്ങളറിയിച്ചും നിരവധി പേർ പ്രതികരണവുമായെത്തി. ആരാധകർക്കൊക്കെയും സംശയം താരം ഗർഭിണി ആണോ എന്നാണ്.
ടെസ്റ്റിൽ ഗർഭിണിയാണെന്ന് സൂചിപ്പിക്കുന്ന ഡബിൾ റെഡ് ലൈനും കാണാം. ഗായിക സയനോരയും സമാന ചിത്രം പങ്കുവച്ചിട്ടുണ്ട്. പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചിത്രമാണോ ഇതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ സോഷ്യൽമീഡിയയും ചർച്ച ആരംഭിച്ചിട്ടുണ്ട്. സുഹൃത്തുക്കളായ ചിലരുടെ കമൻറുകൾ ഇക്കാര്യം സൂചിപ്പിക്കുന്നു.

