Sunday, May 5, 2024
spot_img

വെറും കയ്യോടെ പടിയിറങ്ങേണ്ട; പരാഗ് അഗർവാളിനെ കാത്തിരിക്കുന്നത് വമ്പൻ നേട്ടങ്ങൾ; വിശദ വിവരണങ്ങൾ ഇതാ

ഇലോൺ മസ്‌ക് ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ സിഇഒ പരാഗ് അഗർവാൾ ഉൾപ്പെടെയുള്ളവരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. ട്വിറ്ററിൽ നിന്നും പുറത്തായെങ്കിലും വമ്പൻ നേട്ടങ്ങളാണ് പരാഗ് അഗർവാളിനെ കാത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട് . വെറും കയ്യോടെ പരാഗിന് ട്വിറ്ററിന്റെ പടിയിറങ്ങേണ്ടി വരില്ല.

സ്ഥാപനത്തിൽ നിന്നും പുറത്ത് പോകുമ്പോൾ, കരാറിന്റെ ഭാഗമായി 318 കോടിയെങ്കിലും അദ്ദേഹത്തിന് ലഭിച്ചേക്കും. പരാഗിന്റെ ഒരു വർഷത്തെ അടിസ്ഥാന ശമ്പളവും എല്ലാ ഇക്വിറ്റി അവാർഡുകളുടെയും ത്വരിതപ്പെടുത്തിയ വെസ്റ്റിംഗും എസ്റ്റിമേറ്റിൽ ഉൾപ്പെടുന്നു. മുമ്പ് ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസർ ആയിരുന്ന അഗർവാളിനെ കഴിഞ്ഞ വർഷം നവംബറിലാണ് സിഇഒ ആയി നിയമിച്ചത്.

ട്വിറ്ററിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ നെഡ് സെഗലിന് 25. 4 മില്യൺ ഡോളർ ലഭിക്കും. ചീഫ് ലീഗൽ ഓഫീസറായ വിജയ ഗാഡെയ്ക്ക് 12.5 മില്യൺ ഡോളറാണ് ലഭിക്കുക. ട്വിറ്ററിന്റെ ജീവനക്കാരുടെ കമ്പനിയിലെ ഓഹരി മൂല്യം അനുസരിച്ചാണ് പണം ലഭിക്കുക.

ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ, ലീഗൽ-പോളിസി-ട്രസ്‌റ്റ് മേധാവി വിജയ ഗദ്ദെ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാൾ എന്നീ പ്രമുഖർക്കാണ് സ്ഥാനം നഷ്‌ടമായത്.

Related Articles

Latest Articles