Friday, June 14, 2024
spot_img

പാഷാണം ഷാജി വീണ്ടും വിവാഹിതനായോ? വരണമാല്യം അണിഞ്ഞ് ക്ഷേത്രമുറ്റത്ത് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ വൈറൽ: സത്യം ഇത്!

+മലയാളികളുടെ പ്രിയ താരമാണ് സാജു നവോദയ. വിവാഹവേഷത്തിലുള്ള സാജുവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചർച്ച. വരണമാല്യം അണിഞ്ഞ് ക്ഷേത്രമുറ്റത്തുനില്‍ക്കുന്ന സാജുവിന്റേയും ഭാര്യ രശ്മിയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

ഇതെന്താണ് സംഭവം?, നിങ്ങള്‍ വീണ്ടും വിവാഹിതരായോ എന്നൊക്കെയുള്ള രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘2001 ലോ 2002 ലോ വിവാഹം കഴിച്ചവര്‍ക്കുള്ള ആശംസ 2022 ല്‍ കൊടുക്കേണ്ടി വന്നു, ഒരാളെ തന്നെ രണ്ടാമതും കെട്ടിയോ?, വിവാഹം കഴിച്ചിട്ട് കുറേ ആയെങ്കിലും ഇപ്പോള്‍ രണ്ടാമതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണോ, എന്തായാലും രണ്ടാള്‍ക്കും ആശംസകള്‍ അറിയിക്കുകയാണ്’ എന്ന് തുടങ്ങി നിരവധി കമന്റുകൾ ഫോട്ടോയ്ക്ക് താഴെ വരുന്നുണ്ട്.

ഒരു പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായാണ് താരത്തിന്റെ വിവാഹസീന്‍ റീക്രിയേറ്റ് ചെയ്തത് എന്നാണ് വിവരം.

Related Articles

Latest Articles