Saturday, January 10, 2026

ഇൻഡിഗോ വിമാനത്തിലെ ടോയ്‌ലറ്റിൽ വച്ച് പുകവലിച്ചു;യാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു : ഇൻഡിഗോ വിമാനത്തിലെ ടോയ്‌ലറ്റിൽ വച്ച് പുകവലിച്ച യാത്രക്കാരൻ അറസ്റ്റിൽ.ബെംഗളൂരു
കെംപഗൗഡ വിമാത്താവളത്തിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം അരംഭിച്ചതായി എയർപോർട്ട് പോലീസ് പറഞ്ഞു.

അസമിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ 6E 716 ഇൻഡിഗോ വിമാനത്തിൽ വച്ച് പുകവലിച്ചതിന് ഷെഹാരി ചൗധരി എന്നയാളാണ് പിടിയിലായതെന്ന് എയർപോർട്ട് പോലീസ് അറിയിച്ചു.
വിമാനം പറക്കുന്നതിനിടെയായിരുന്നു ഇയാൾ പുകവലിച്ചത്.വിമാനം ഇറങ്ങിയ ഉടനെ ഇയാളെ കസ്റ്റഡിയിൽ എടുത്തു.

Related Articles

Latest Articles