Sunday, June 2, 2024
spot_img

”യോഗിയെ മുഖ്യമന്ത്രിയാക്കിയത് ജീസസ്, യോഗി ഇനി പ്രധാനമന്ത്രിയുടെ ശത്രു; പാസ്റ്ററിനെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയ” | Pastor Mohan C Lazarus

”യോഗിയെ മുഖ്യമന്ത്രിയാക്കിയത് ജീസസ്, യോഗി ഇനി പ്രധാനമന്ത്രിയുടെ ശത്രു; പാസ്റ്ററിനെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയ” | Pastor Mohan C Lazarus

വമ്പൻ വിജയമാണ് യുപിയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയത്. ജനമനസുകളിൽ യോഗി കൊണ്ടുവന്ന വികസനത്തിന്റെ പ്രകാശമാണ് ഇത്രയും വൻ വിജയം നേടാൻ സാധിച്ചതിനു പിന്നിലെ രഹസ്യം. എന്നാലിപ്പോഴിതാ ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിന് രണ്ടാമൂഴം നൽകിയത് ജീസസ് ആണെന്ന വിചിത്രവാദവുമായി വിവാദ പാസ്റ്റർ മോഹൻ എൽ ലസാറസ്. യോഗി ആദിത്യനാഥ് ബിജെപിയിൽ ഭിന്നതയുണ്ടാക്കും. പ്രധാനമന്ത്രിയുടെ പ്രധാന ശത്രുവായി യോഗി മാറുമെന്നും മോഹൻ എൽ ലസാറസ് പറയുന്നത്. ബിജെപി വിചാരിക്കുന്നത് അവർ വലിയ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് വിജയിച്ചുവെന്നാണ്. എന്നാൽ അങ്ങിനെയല്ല. ജീസസ് ആണ് അവരെ ഒരിക്കൽ കൂടി അധികാരത്തിലേറ്റിയത്. യോഗി എന്ന ഹിന്ദു സന്യാസിയെ മുഖ്യമന്ത്രിയാക്കിയത് ജനങ്ങളല്ല, മറിച്ച് ദൈവം ആണ്. എന്തുകൊണ്ടാണ് ഇതെന്ന് അറിയാമോ?. കാരണം ഭാവിയിൽ വലിയ പ്രശ്‌നങ്ങളാണ് ബിജെപിയിൽ ഉണ്ടാകാൻ പോകുന്നത്.

യോഗി പ്രധാനമന്ത്രിയുടെ മുഖ്യശത്രുവാകും. ഇവർക്കിടയിൽ ദൈവം വലിയ ഭിന്നതയാണ് ഉണ്ടാക്കാൻ പോകുന്നതെന്നും മോഹൻ വാദിച്ചു. എല്ലാം ജീസസിന്റെ കളിയാണെന്ന് ഇന്ത്യ തിരിച്ചറിയണം. ഞങ്ങളുടെ ദൈവം ശക്തനാണ്. ദൈവത്തിന് മുകളിലായി ഒന്നുമില്ല. അതുകൊണ്ട് പ്രാർത്ഥിക്കുകയെന്നും മോഹൻ കൂട്ടിച്ചേർത്തു. സമാനമായ രീതിയിൽ ഇതിന് മുൻപും ഇയാൾ ഇത്തരത്തിൽ വിചിത്ര പരാമർശങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. കൊറോണ വ്യാപനം രൂക്ഷമായി ആരാധാനാലയങ്ങൾ അടച്ചപ്പോൾ എല്ലാവരും പള്ളിയിൽ വരണമെന്നും ഇതിനിടെ രോഗം ബാധിച്ച് മരിക്കുന്നവർ സ്വർഗ്ഗത്തിൽ പോകുമെന്നുമായിരുന്നു മോഹൻ പറഞ്ഞിരുന്നത്.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും അഞ്ച് തവണ പാര്‍ലമെന്റ് അംഗമായിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ആദിത്യനാഥിന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്. 2017ല്‍ യുപിയിലെ തെരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരിയപ്പോള്‍ നിയമസഭാ കൗണ്‍സിലിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിലെത്തിയത്. നിലവിലെ വിജയത്തോടെ 2007ന് ശേഷം എംഎൽഎ ആയി മുഖ്യമന്ത്രിയാകുന്ന ആദ്യ നേതാവ് കൂടിയാണ് യോഗി ആദിത്യനാഥ്. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ മായാവതിയും സമാജ്‌വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവും മുഖ്യമന്ത്രിയായി സംസ്ഥാനത്തിന്റെ ചുമതല ഏറ്റെടുക്കുമ്പോള്‍ എംഎല്‍സിമാരായിരുന്നു.

Related Articles

Latest Articles