Sunday, September 27, 2026

പട്ടാമ്പിയിലെ ഗൃഹനാഥനെ വീട്ടിൽ നിന്നിറക്കി കുത്തിക്കൊന്ന സംഭവം; ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദാലി അറസ്റ്റില്‍; കൊലപാതകം വൈരാഗ്യത്തിന്റെ പേരിൽ

പാലക്കാട്: പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചറക്കി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിൽ. ചെർപ്പുളശ്ശേരി സ്വദേശിയായ മുഹമ്മദാലിയാണ് അറസ്റ്റിലായത്. വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് പണം തട്ടിയതിന്‍റെ വിരോധത്തിലാണ് കൊലപാതകമെന്നാണ് പോലീസ് പറ‌യുന്നത്.

കൊപ്പം വണ്ടുംന്തറയിൽ കടുകതൊടി അബ്ബാസ് ആണ് കുത്തേറ്റ് മരിച്ചത്. 50 വയസ്സായിരുന്നു. ഇന്ന് രാവിലെ ആയിരുന്നു ദാരുണ സംഭവം നടന്നത്.

വീട്ടിൽ എത്തിയ അക്രമി അബ്ബാസിനെ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തി മാരകായുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Related Articles

Latest Articles