Saturday, May 18, 2024
spot_img

പട്ടാമ്പി സംസ്‌കൃത കോളേജിലും എസ്എഫ്‌ഐയുടെ അഴിഞ്ഞാട്ടം ! കുട്ടിസഖാക്കളുടെ റാഗിംഗിനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ

പാലക്കാട് : പട്ടാമ്പി സംസ്‌കൃത കോളേജിൽ എസ്എഫ്‌ഐ റാഗിംഗ് ചെയ്ത് ആക്രമണം നടത്തുവെന്ന പരാതിയുമായി വിദ്യാർത്ഥികൾ രംഗത്ത്. കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളാണ് പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. എസ്എഫ്‌ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചുവെന്നും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പരാതി നൽകിയിരിക്കുന്നത്.

പോലീസിലും അദ്ധ്യാപകർക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. കൂടാതെ കലാലയത്തിലെ ഭരണം നഷ്ടമായത് മുതൽ എസ്എഫ്‌ഐ നിരന്തരം ആക്രമണം അഴിച്ചുവിടുകയാണ്. എസ്എഫ്‌ഐയ്‌ക്കെതിരെ പരാതിപ്പെടാൻ പലർക്കും ഭയമാണെന്നും ഗുണ്ടകളെ പോലെയാണ് ഇവർ പെരുമാറുന്നതെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.

അതേസമയം, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട വിദ്യാർത്ഥി സംഘം ആൾക്കൂട്ട വിചാരണ നടത്തി വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിനെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ എല്ലാ പ്രതികളും പിടിയിലായിരിക്കുകയാണ്. 130 വിദ്യാർത്ഥികളുടെ മുമ്പിൽ വിവസ്ത്രനാക്കി നിർത്തി ആൾക്കൂട്ട വിചാരണ നടത്തിയെന്നും ഇരുമ്പ് വടി ഉപയോഗിച്ചും ബെൽറ്റ് ഉപയോഗിച്ചും മർദിച്ചുവെന്നും ആന്റി-റാഗിംഗ് സ്‌ക്വാഡ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. എന്തായാലും, സിദ്ധാർത്ഥിന്റെ മരണത്തോടെ ഇപ്പോൾ മറ്റു കോളേജുകളിലെ എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രൂരതകളും പുറത്തു വരികയാണ്.

Related Articles

Latest Articles