ഈരാറ്റുപേട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് കേരള ജനപക്ഷം നേതാവും എംഎൽഎയുമായ പിസി ജോർജ് വ്യക്തമാക്കി . ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിനായി നിലകൊണ്ട ആളാണ് സുരേന്ദ്രനെന്നും അത് കൊണ്ട് തന്നെ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ഇതിനു എല്ലാ പിന്തുണയും അദ്ദേഹത്തിന് നൽകുമെന്നും പിസി ജോർജ് പറഞ്ഞു.
നേരത്തെ പത്തനംതിട്ടയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പിസി ജോർജ് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇതിൽ നിന്ന് പിൻമാറുകയായിരുന്നു. സുരേന്ദ്രൻ മത്സരിക്കുന്നതിനാലാണ് പിന്മാറുന്നതെന്ന് പിസി ജോർജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു .ഇപ്പോൾ പത്തനംതിട്ടയിലെ കാര്യം മാത്രമാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റുള്ള മണ്ഡലങ്ങളിൽ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകുമെന്നും പിസി പറഞ്ഞു.
ഇന്ന് രാവിലെയാണ് പിസി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കെ സുരേന്ദ്രൻ സന്ദർശനം നടത്തിയത്.

